കടയ്ക്കൽ കുറ്റിക്കാട് വാർഡിൽ വാച്ചീക്കോണം എന്ന സ്ഥലത്ത് ഇന്ന് വെളുപ്പിന് 3 മണിക്കാണ് പെരുമ്പാമ്പിനെ കണ്ടത്.വാച്ചീക്കോണം സ്വദേശി ബിനു മൂന്ന് മാണിയോട് കൂടി റബ്ബർ ടാപ്പിങ്ങിനായി പോകുംവഴിയാണ് പാമ്പിനെ റോഡിൽ കിടക്കുന്നത് കണ്ടത്.

തുടർന്ന് അയൽവാസിയായ സുദർശനനെ വിളിച്ചുണർത്തി, പഞ്ചായത്ത്‌ മെമ്പർ ആർ ശ്രീജയെ വിവരമറിയിച്ചു. തുടർന്ന്. അഞ്ചൽ റേഞ്ച് ഫോറസ്ററ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.ഫോറസ്റ്റ് ഉദ്യോഗസ്ഥർ വന്ന് പെരുമ്പാമ്പിനെ പിടികൂടി.