ജില്ലയുടെ സമഗ്രവികസനത്തിന് സഹായകമായ ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനുളള ആലോചനാ യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.പുതിയ കാലത്തെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിക്കൊണ്ട് സമഗ്രവും പ്രായോഗികവുമായ രൂപരേഖയാണ് തയ്യാറാക്കേണ്ടതെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപന്‍ പറഞ്ഞു.വിവിധ വകുപ്പുകളുടെയും മിഷനുകളുടെയും ഏജന്‍സികളുടെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ജില്ലാ പദ്ധതി രേഖ തയ്യാറാക്കുന്നത്.

സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമുള്ള സര്‍ക്കാര്‍ ഉത്തരവനുസരിച്ചാണ് രൂപരേഖ തയ്യാറാക്കുന്നത്.ഇതിനായി വിവിധ മേഖലകളിലെ ഉപസമിതികളെ രൂപീകരിക്കും.വിവിധ തലങ്ങളില്‍ യോഗങ്ങള്‍ ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തിയാണ് രൂപരേഖ തയ്യാറാക്കുക.

ജില്ലാ കളക്ടര്‍ ആമുഖഅവതരണം നടത്തി.വിവിധ സ്റ്റാന്റിംഗ്് കമ്മിറ്റി അധ്യക്ഷന്‍മാര്‍, ഡി.പി.സിയിലെ സര്‍ക്കാര്‍ നോമിനി കെ.വിശ്വനാഥന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.ജെ.ആമിന, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *