

2024 ഒക്ടോബർ 26,28,29,30 തീയതികളിൽ കടയ്ക്കൽ GVHSS ൽ വച്ച് നടക്കുന്ന ചടയമംഗലം സബ്ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം കടയ്ക്കൽ GVHSS ൽ PTA പ്രസിഡന്റ് അഡ്വ. T R തങ്കരാജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് ബഹു. ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതികാ വിദ്യാധരൻ, കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ മനോജ് കുമാർ, കുമ്മിൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മധു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സുധിൻ കടയ്ക്കൽ, കടയ്ക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷാനി. എസ്,ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വേണു കുമാരൻ നായർ, ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി കെ എം മാധുരി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രമതി സബിത ഡി എസ്, ശ്രീ പ്രീതൻ ഗോപി, ശ്രീമതി കെ കെ വത്സ, അധ്യാപക സംഘടനാ നേതാക്കൾ,
സാമൂഹ്യ -രാഷ്ട്രീയ- സാംസ്കാരിക പ്രവർത്തകർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, പത്രമാധ്യമ പ്രതിനിധികൾ, യുവജന- വിദ്യാർഥി സംഘടനാ പ്രതിനിധികൾ,അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങി 400 ഓളം പേർ ഈ മീറ്റിങ്ങിൽ പങ്കെടുത്തു. ഈ മീറ്റിങ്ങിൽ വച്ച് സംഘാടകസമിതിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. സബ്ജില്ലാ കലോത്സവം കടയ്ക്കലിന്റെ ഉത്സവമാക്കി മാറ്റുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുവാൻ സംഘാടകസമിതി തീരുമാനിച്ചു.


