

ഇരിങ്ങാലക്കുട: ലോക സെറിബ്രൽ പാൾസി ദിനത്തോടനുബന്ധിച്ച് നിപ്മറിൽ സെമിനാർ സംഘടിപ്പിച്ചു.
സെറിബ്രൽ പാൾസി ബാധിതരുടെ കുടുംബതല പരിപാലനം എന്ന വിഷയത്തിൽ നടത്തിയ സെമിനാർ സംസ്ഥാന ഭിന്ന ശേഷിക്കമ്മീഷണർ പ്രൊ. പി. ടി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.
നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ സി. ചന്ദ്രബാബു അധ്യക്ഷനായിരുന്നു.ഡോ. ഈശ്വർ ടി.പി, ഡോ. കീർത്തി.എസ്, ഡോ: ബെറ്റ്സി തോമസ്, അൽത്തോഫ് അലി ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് ആഗ്ന. എൻ ഫിസിയോ തെറാപ്പിസ്റ്റ് അഖിൽ എസ് എൽ , സ്പീച്ച് പത്തൊളജിസ്റ്റ് .ദീപു ഗോപാൽ, ഡെവലപ്പ്മെന്റൽ തെറാപ്പിസ്റ്റ് എന്നിവർ ചർച്ച നയിച്ചു. ഡോ. നീന ടി വി സ്വാഗതവും ശ്യാമിലി കെ. പി നന്ദിയും പറഞ്ഞു.


