

ഈ മാസം 19-ാം തീയതി ചവറ IIIC ക്യാമ്പസിൽ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ കരിയർ എക്സ്പോ സംഘടിപ്പിക്കുന്നു.വിദ്യാർത്ഥികൾക്കും തൊഴിലാർഥികൾക്കും കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭിക്കുന്നതിനായി ഗവണ്മെന്റ് മിഷനുകളും, നൈപുണ്യ പരിശീലന സ്ഥാപനങ്ങളും ഒരുമിച്ചാണ് ഈ എക്സ്പോ ഒരുക്കുന്നത്.ജില്ലയ്ക്ക് പുറത്തും വിദേശത്തുമുള്ള തൊഴിൽ അവസരങ്ങൾ മെച്ചപ്പെടുത്താൻ ഇത് ഒരു മികച്ച അവസരമാണ്.
കരിയർ സെമിനാറുകൾ, ക്വിസ് മത്സരങ്ങൾ, കരിയർ സ്റ്റാളുകൾ, തുടങ്ങിയവയും പ്രധാന ആകർഷണങ്ങളാണ്.40-ലധികം തൊഴിൽദാതാക്കളും, വിവിധ മേഖലകളിൽ നിന്നുള്ള നൈപുണ്യ പരിശീലന സ്ഥാപനങ്ങളും പങ്കെടുത്തുകൊള്ളുന്നു.

ASAP, KASE, K-DISC, YIP, ODEPEC, NORKA ROOTS, തുടങ്ങിയ മേഖലകൾ എക്സ്പോയുടെ ഭാഗമാണ്.കുടുംബശ്രീ മിഷൻ പൂർണ്ണ ചുമതലയോടെ തൊഴിൽമേള സംഘടിപ്പിക്കുന്നു.കേരള നോളജ് ഇക്കോണമി മിഷൻ എന്നിവയുടെ പിന്തുണയും ലഭ്യമാണ്.



