

ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ രാജേഷ് AK യുടെ നേതൃത്വത്തിൽ കടയ്ക്കൽ ഭാഗത്തു നടത്തിയ രാത്രികാല പട്രോളിങ്ങിൽ ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ കടയ്ക്കൽ തൃക്കണ്ണാപുരം മിച്ചഭൂമിയിൽ ജലീൽ മകൻ 21 വയസുള്ള അൽത്താഫ് താമസിക്കുന്ന വീട്ടിൽ നിന്നും ടിയാൻ ചാരായം വാറ്റിക്കൊണ്ടിരിക്കെ 9 ലിറ്റർ ചാരായവും, 70 ലിറ്റർ കോടയും അനുബന്ധ ഉപകരണങ്ങളും കണ്ടെടുത്തു.ടിയനെ അബ്കാരി നിയമം 8(1),8(2), 55 g പ്രകാരം അറസ്റ്റ് ചെയ്തു കേസെടുത്തു.ചാരായ വാറ്റുമായി ബന്ധപ്പെട്ട് റേഞ്ച് പരിധിയിൽ നിരവധി കേസുകൾ ആണ് കഴിഞ്ഞ രണ്ടു മാസക്കാലമായി കണ്ടെടുത്തിട്ടുള്ളത്.
പാർട്ടിയിൽ സിവിൽ എക്സ്സൈസ് ഓഫീസർമാരായ സബീർ, ഷൈജു, ജയേഷ്, മാസ്റ്റർ ചന്തു,നിഷാന്ത് വനിതാ സിവിൽ എക്സ്സൈസ് ഓഫീസർ ലിജി എന്നിവർ പങ്കെടുത്തു.



