

അറയ്ക്കൽ – ഏരൂർ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ശിലാസ്ഥാപനം റവന്യൂ വകുപ്പ് മന്ത്രി ശ്രീ കെ. രാജൻ നിർവ്വഹിച്ചു.അറയ്ക്കൽ വില്ലേജ് ഓഫീസ് പ്ലാൻ സ്കിം 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് (PWD) നിർമ്മിക്കുന്നത്.

ഏരൂർ വില്ലേജ് ഓഫീസ് പ്ലാൻ സ്കിം 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡർഡാണ് (KSHB) നിർമ്മിക്കുന്നത്.ജില്ലയിലെ 105 വില്ലേജ് ഓഫീസുകളിൽ സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റുന്നതിന് ഭരണാനുമതി ലഭിച്ച 64 വില്ലേജ് ഓഫീസുകളിൽ 55 എണ്ണം ഇതിനോടകം തന്നെ സ്മാർട്ട് വില്ലേജ് ഓഫീസുകളായി.



