
തിരുവനന്തപുരം : സ്വകാര ബസിന്റെ വാതില്‍ തുറന്ന് റോഡില്‍ തെറിച്ചു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലറ പാറമുകള്‍ സജീവ് മന്ദിരത്തില്‍ സുഗതന്റെയും പരേതയായ സുധയുടെയും മകന്‍ സുബിന്‍കുമാര്‍(35) ആണ് മരിച്ചത്.
കഴിഞ്ഞ 26 ന് രാത്രി 7.50 ഓടെ അമ്പലത്തറ പെട്രോള്‍ പമ്പിനു സമീപത്തായിരുന്നു അപകടം. കിഴക്കേ കോട്ടയില്‍ നിന്ന് തിരുവല്ലത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനായിരുന്നു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു ചികിത്സയിലിരിക്കെ വെളളിയാഴ്ച അര്‍ധരാത്രി 12.30- ഓടെ മരിച്ചു. പൂന്തുറ പോലീസ് കേസെടുത്തു. സംസ്‌ക്കാരം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് മുട്ടത്തറ മോക്ഷ കവാടത്തില്‍നടന്നു ഭാര്യ: വൃന്ദ. മകന്‍: കാശിനാഥന്‍.”
