
ചിന്നക്കനാൽ വനമേഖലയിൽ കാട്ടാനകൾ തമ്മിലുള്ള ആക്രമണത്തിൽ പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചരിഞ്ഞു. പുലർച്ചെയോടെയാണ് ഗുരുതരാവസ്ഥയിലായിരുന്ന ആന ചരിഞ്ഞത്. ചക്കക്കൊമ്പനുമായാണ് ഏറ്റുമുട്ടിയത്. ആക്രമണത്തിൽ മുറിവാലന് ഗുരുതരമായി പരിക്കേറ്റിരുന്നു. 21ന് ചിന്നക്കനാലിന് സമിപം സിങ്ക്കണ്ടം ചെമ്പകതൊഴുകുടിക്ക് സമീപം വച്ചായിരുന്നു ഏറ്റുമുട്ടൽ. അണുബാധയുണ്ടായി, ഇടതുകാലിന് ചലനശേഷിയും നഷ്ടമായി. വീണുപോയ ആനയെ വനപാലകർ കയറുകെട്ടിവലിച്ചാണ് താൽക്കാലിക ചികിത്സാകേന്ദ്രത്തിലെത്തിച്ചത്.
വെള്ളിയോടെ നില മോശമായി. ജനവാസ മേഖലയ്ക്ക് സമീപം എത്താതായ കൊമ്പനെ വെള്ളിയാഴ്‌ചയാണ് വീണു കിടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ശനിയാഴ്‌ച ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ അവശനിലയിൽ കണ്ടെത്തിയ മുറിവാലൻ കൊമ്പനെ വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. അനുരാജിന്റെ നേതൃത്വത്തിൽ പരിശോധിച്ചു. പിൻഭാഗത്ത് 15 ഇടത്ത് ആഴത്തിൽ മുറിവേറ്റിരുന്നു. ഇടതു കാലിന്റെ സ്വധീനം നഷ്ടപ്പെട്ടു.
വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും കഴിയാത്ത സ്ഥിതിയിലായിരുന്നു. വെളളം പെെപ്പിലൂടെയാണ് നൽകിക്കൊണ്ടിരുന്നത്. ചക്കക്കൊമ്പനും മുറിവാലൻ കൊമ്പനും തമ്മിൽ പ്രദേശത്ത് ഏറ്റുമുട്ടൽ പതിവാണ്


