ഓണത്തിനിടയിലും ഒറ്റപ്പെട്ട് തെരുവിൽ അലഞ്ഞ രണ്ടുപേരെയും, ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഒറ്റപ്പെട്ട ഒരാളിനെയും പത്തനാപുരം ഗാന്ധിഭവൻ, കലയപുരം ആശ്രയ, സ്നേഹസാഗരം എന്നീ അഗതിമന്ദിരങ്ങളിലെത്തിച്ചു സുരക്ഷിതമാക്കി

സാമൂഹിക പ്രവർത്തകനായ അനിൽ അഴാവീടിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.കടയ്ക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ, കടയ്ക്കൽ പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ഇവരെ വിവിധ അഗതിമന്ദിരത്തിലെ ചുമതലക്കാർ കൂട്ടികൊണ്ട് പോയി.പൊതുപ്രവർത്തകരായ സജീർ, വിശാഖ് എന്നിവർ ഗാന്ധിഭവനിൽ അനുഗമിച്ചു.