

2024-25 അധ്യയന വർഷത്തെ ചടയമംഗലം സബ്ജില്ലാ സ്കൂൾ കലോത്സവം 2024 ഒക്ടോബർ 26,27,28,29,30 തീയതികളിൽ കടയ്ക്കൽ GVHSS ലെ വിവിധ വേദികളിൽ നടക്കും.ചടയമംഗലം ഉപജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾ ഉൾപ്പടെ 57 സ്കൂളുകൾ ഈ കാലോത്സവത്തിൽ പങ്കെടുക്കും.
പല വിഭാഗങ്ങളിലായി മുന്നൂറിൽപരം കലാ മത്സരങ്ങളാണ് അരങ്ങേറുന്നത്.അഞ്ച് വേദികളിലായാണ് കലാ മത്സരങ്ങൾ നടക്കുന്നത്.ഏകദേശം 3000 കുട്ടികളും, ടീച്ചർമാരും, രക്ഷിതാക്കളും ഈ കലോത്സവത്തിന്റെ ഭാഗമാകും.




