
ഒരു തുണിക്കടയിലും ഹോട്ടലിലും കോഴികടയിലും പച്ചക്കറികടയിലുമാണ് മോഷണം നടന്നത്.പിൻവശത്തെ ഷട്ടറുകളും കമ്പികളും തകർത്താണ് മോഷണം നടന്നിരിക്കുന്നത് A C യുടെ ഹോളും കോഴികടയുടെ പിൻവശത്തെ ഷീറ്റും തകർത്ത നിലയാലാണ് കാണപ്പെട്ടത്.കടയ്ക്കൽ ടൗണിലെ മുഹമ്മദ് ഷായുടെ ഡ്രീംസ് തുണികടയിൽ നിന്നും 48000 രൂപയും മാർക്കറ്റിന് സമീപത്തെ അകത്തളം ഹോട്ടലിൽ നിന്നും പതിനായിരം രൂപയും കോഴികടയിൽ നിന്നും 11000 രൂപയും സിനിയുടെ പച്ചകറികടയിൽ നിന്നും 14000രൂപയുമാണ് മോഷ്ടാക്കൾ കവർന്നത്.
പോലീസ് സ്റ്റേഷന് അഞ്ഞൂറുമീറ്റർ ചുറ്റളവിലാണ് ഈ മോഷണം എല്ലാം നടന്നത്.
കടയ്ക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പ്രഥാനമായും സീസിടീവിദൃശ്യങ്ങൾ ശേഖരിച്ചാണ് അന്വേഷണം നടത്തുന്നത്
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..
https://chat.whatsapp.com/IHGbDcvFBSK11SoiIboCOF

