
സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ യാത്രക്കാരായ മുതിർന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിർത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ.
അതുകൊണ്ടൊന്നും ഒരു നഷ്‌ടവും വരാനില്ല. നിർത്തില്ല എന്ന പിടിവാശികൾ വേണ്ടാ. ആരും നിങ്ങളുടെ പേരിൽ നടപടിയെടുക്കില്ല. അങ്ങനെ നടപടിയെടുത്താൽ എന്നെ സമീപിച്ചാൽ മതി, പരിഹരിക്കാം. യാത്രക്കാരെ സ്നേഹത്തോടെ, സമാധാനത്തോടെ സുരക്ഷിതരായി കൊണ്ടുചെന്ന് എത്തിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട് -കെ.എസ്.ആർ.ടി.സി ജീവനക്കാരോടായി മന്ത്രി പറഞ്ഞു.


