കടയ്ക്കലിൽ പുതുതായി ആരംഭിയ്ക്കുന്ന WEDDING HUB, ന്റെ ഉദ്ഘാടനം ഈ വരുന്ന സെപ്റ്റംബർ 7 ന് പ്രശസ്ത സിനിമാ താരങ്ങളായ അനുശ്രീയും,ജീവനും ചേർന്ന് ഉദ്ഘാടനം ചെയ്യും.

കടയ്ക്കലിൽ ആദ്യമായാണ് വിവാഹ വസ്ത്രങ്ങൾ വാടകയ്ക്ക് ലഭിയ്ക്കുന്ന ഇത്തരത്തിലുള്ള സ്ഥാപനം തുടങ്ങുന്നത്. വിവാഹ ചിലവുകൾ ഏറെ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ പട്ടണങ്ങളിൽ ലഭിയ്ക്കുന്ന തരത്തിലുള്ള വിവാഹ വസ്ത്രങ്ങളും , മറ്റ് സേവനങ്ങളും ഇവിടെ നിന്നും മിതമായ വാടകയിൽ ലഭിയ്ക്കും.കടയ്ക്കലെ കൂടാതെ വെഞ്ഞാറമൂട്, അഞ്ചൽ എന്നിവിടങ്ങളിലും ഷോറൂമുകൾ ഉടൻ തന്നെ ആരംഭിയ്ക്കും.

കടയ്ക്കൽ മെയിൻ റോഡിൽ ത്രിവേണി ബേക്ക് വേൽഡിന്റെ മുകൾ നിലയിലുള്ള വിശാലമായ ഷോറൂമിലാണ് സ്ഥാപനം പ്രവർത്തനം തുടങ്ങുന്നത്. കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ്‌ കുമാർ മുഖ്യാധിതിയാകുന്ന ചടങ്ങിൽ തൃതല പഞ്ചായത്ത്‌ പ്രതിനിധികൾ, വ്യാപാരി സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ