സ്വന്തമായി വീടോ, സ്ഥലമോ ഇല്ലാത്തിരുന്ന കടയ്ക്കൽ GHSS ലെ ആര്യയ്ക്കും, അമൃതയ്ക്കും ഇനി സ്വന്തമായി വീടെന്ന സ്വപ്നം പൂവണിയും

പ്ലസ് വണ്ണിലും, പത്താം കക്ലാസിലും പഠിയ്ക്കുന്ന ഇരുവരുടെയും പിതാവ് രണ്ട് വർഷം മുൻപ് മരിച്ചുപോയിരുന്നു. അസുഖ ബാധിതരായ അമ്മമാരാണ് ഇവരെ കൂലിപണി എടുത്ത് ഇവരെ വളർത്തിയിരുന്നത്

.ഇവരുടെ സങ്കട കഥ കടയ്ക്കൽ GVHSS ലെ അധ്യാപകരും, പി ടി എ യുംടെയും ഇടപെടലിൽ കടയ്ക്കലിലെ വ്യാപാരി പള്ളിയമ്പലം ജൂവലറി ഉടമ അഡ്വ ജയചന്ദ്രൻ പിള്ള അറിയുകയും, തന്റെ പേരിൽ കോട്ടപ്പുറത്തുള്ള എട്ടര സെന്റ് സ്ഥലം സ്വമേധയാ കുട്ടികൾക്ക് വീട് വെയ്ക്കുന്നതിന് ഇഷ്ടദാനം നൽകുകയായിരുന്നു.ഇതറിഞ്ഞ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ആര്യയ്ക്കും, അമൃതയ്ക്കും വീട് വച്ച് നൽകാൻ തീരുമാനിയ്ക്കുകയായിരുന്നു

.സ്നേഹവീടിന്റെ കുട്ടിയടിയ്ക്കൽ ചടങ്ങ് 12-09-2024 വ്യാഴാഴ്ച രാവിലെ 10.45 ന് കടയ്ക്കൽ കോട്ടപ്പുറത്തുള്ള പ്രസ്തുത ഭൂമിയിൽ നടന്നു.

മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ,ഓഫിസ് സുരക്ഷാ വിഭാഗം ഓഫീസർ ഷാജിനോസ്, മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ,സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് വിക്രമൻ കടയ്ക്കൽ ഏരിയ സെക്രട്ടറി എം നസീർ,

GVHSS പി ടി എ പ്രസിഡന്റ്‌ റ്റി ആർ തങ്കരാജ്, പ്രധാന അധ്യാപകൻ വിജയകുമാർ, കടയ്ക്കൽ ഇൻസ്‌പെക്ടർ രാജേഷ്, എസ് ഐ ആർ രാകേഷ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ എസ് ഷജി, വാർഡ് മെമ്പർ അനന്തലക്ഷ്മി എസ് വികാസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!