
അമിത ഭാരം മൂലം നടക്കാൻ പോലുമാകാതെ ബുദ്ധിമുട്ടുന്ന പൂച്ചയ്ക്ക് കർശന ഡയറ്റ് ഏർപ്പെടുത്തി ഡോക്ടർമാർ റഷ്യയിലെ പേം നഗരത്തിലാണ് സംഭവം.ഒരു ആശുപത്രിയുടെ ബേസ്മെന്റിൽ നിന്ന് മൃഗസംരക്ഷകർ രക്ഷിച്ച ‘ക്രോഷിക്” എന്ന പൂച്ചയ്ക്ക് 17 കിലോഗ്രാമാണ് ഭാരം.
അതായത്, ഏകദേശം ഒരു ചെറിയ കുട്ടിയോളം ഭാരം ആശുപത്രിയിലെ ജീവനക്കാർ ക്രോഷികിന് ആവശ്യത്തിലധികം ബിസ്ക്കറ്റും സൂപ്പും നൽകിയതാണ് അമിത ഭാരത്തിന് കാരണമായത് ഓറഞ്ച് നിറത്തിലെ ക്രോഷികിനെ മുൻ ഉടമകൾ ആശുപത്രി ബേസ്മെന്റിൽ ഉപേക്ഷിക്കുകയായിരുന്നു.ക്രോഷിക് നിലവിൽ ഒരു വെറ്ററിനറി ക്ലിനിക്കിലാണ് ഇവിടെ എത്തിക്കുമ്പോൾ അനങ്ങാൻ പോലും ആകാത്ത വിധം അവശനായിരുന്നു

