മായാജാലരംഗത്തെ മികച്ച സംഭാവനകൾക്ക് ഇന്ത്യൻ മാജിക് അക്കാദമിയുടെ 2024 ലെ അഖിലേന്ത്യാബഹുമതിയായ മാന്ത്രികരത്ന പുരസ്കാരം ചെന്നൈയിൽ ഇന്നലെ നടന്ന പുരസ്കാരസന്ധ്യയിൽ സംഗീതസംവിധായകൻ ശരത്തിൽ നിന്ന് പ്രശസ്ത മാന്ത്രികൻ ഷാജു കടയ്ക്കൽ ഏറ്റുവാങ്ങി.

പ്രശസ്ത മജിഷ്യനും അദ്ദേഹത്തിന്റെ ഗുരുനാഥനുമായ പി. എം. മിത്ര, മജിഷ്യൻ ആർ. കെ. മലയത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.തന്നിലെ കലാകാരനെ വളർത്തിയ കടയ്ക്കൽ നിവാസികൾക്കായി ഈ പുരസ്കാരം സമർപ്പിക്കുന്നതായി ഷാജു അറിയിച്ചു.

വൈക്കം മുഹമ്മദ് ബഷീർ പുരസ്‌കാരം അടക്കം നിരവധി അവാർഡുകൾ ഈ കലാകാരനെ തേടി എത്തിയിട്ടുണ്ട്.കേരളസർക്കാർ സാംസ്കാരികകാര്യവകുപ്പും മലയാളംമിഷനും സംയുക്തമായി സംഘടിപ്പിച്ച ഭാഷാപ്രവർത്തകരുടെ സംഗമത്തിൽ ഭാഷാപഠനത്തിൽ ഇന്ദ്രജാലത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി തികച്ചും വ്യത്യസ്തമായ മാജിക് ഷോ ഷാജു അവതരിപ്പിക്കുകയുണ്ടായി.

വിവിധരാജ്യങ്ങളിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും നിന്നുളള ഭാഷാപ്രവർത്തകരാണ് ഈ അഭിമാനമുഹൂർത്തത്തിൽ സാക്ഷ്യം വഹിച്ചത്.അതുപോലെ ഭിന്നശേഷി കുട്ടികളെ കണ്ടെത്തി സ്വന്തം ചിലവിൽ മായാജാലം പരിശീലനം നൽകി വേദിയിൽ എത്തിക്കാനും ഷാജുവിന് കഴിഞ്ഞിട്ടുണ്ട്.

മെജീഷ്യന്‍സ് അസ്സോസിയേഷന്‍സിന്റെ  ആഭിമുഖ്യത്തില്‍ ഒരുമയുടെ ഇന്ദ്രജാലക്കാഴ്ചക്കായി  പ്രശസ്തരായ 269  മാന്ത്രികര്‍  കൈ കോര്‍ത്തപ്പോള്‍ ബസ്റ്റ് ഓഫ് ഇന്ത്യ വേള്‍ഡ് അവാര്‍ഡ് നേടിയ ഒരേ ഒരു മലയാളിയാണ് ഷാജു.കടയ്ക്കൽ ആനപ്പാറയിൽ സ്ഥിരതാമസമായ ഷാജു നിലവിൽ കടമ്പാട്ടുകോണം എസ് കെ വി ഹൈസ്കൂളിലെ മലയാള അധ്യാപകനാണ്. കൊല്ലായിൽ എസ് എൻ യു പി എസ് അധ്യാപികയായ അനിതയാണ് ഷാജുവിന്റെ ഭാര്യ രണ്ട് മക്കളുണ്ട്.

അച്ഛന്റെ പാത പിന്തുടര്‍ന്നുകൊണ്ട് മകള്‍ ഗോപിക എന്ന കൊച്ചു മിടുക്കി ഷേഡോ പ്ലേ അഥവാ നിഴല്‍ രൂപങ്ങളുടെ വിസ്മയക്കാഴ്ചകളുമായി വേദികളില്‍നിന്നു വേദികളിലേക്ക്  അടിവെച്ചു മുന്നേറുന്നു.ഒപ്പം രണ്ടാമത്തെ മകള്‍ മാളവികയും ചിത്ര രചനയിലൂയിടെ അരങ്ങില്‍ താരമാവുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!