തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ മരിച്ചനിലയില്‍. ആറ്റിങ്ങല്‍ സ്റ്റേഷനിലെ സീനിയര്‍ സിപിഒ അനിത(43)യെയാണ് നാവായിക്കുളം പറകുന്നിലെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.തിങ്കളാഴ്ച രാവിലെ സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയ അനിത നൈറ്റ്ഡ്യൂട്ടി ആവശ്യപ്പെട്ടശേഷം വീട്ടിലേയ്ക്ക് പോയി. ഭര്‍ത്താവ് സമീപത്തെ കുടുംബവീട്ടിലേക്ക് പോയി തിരികെ വന്നപ്പോഴാണ് അനിതയെ മരിച്ചനിലയില്‍ കണ്ടത്. അനിതയുടെ ഭര്‍ത്താവ് പ്രസാദ് റിട്ട. പൊലീസ് ഉദ്യോഗസ്ഥനാണ്.പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം വൈകിട്ട് ആറോടെ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് ശേഷം 8.45 ന് വീട്ടുവളപ്പിൽ സംസ്കരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!