കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച ‘ലക്ഷ്യ’ കെട്ടിടവും,ലിഫ്റ്റും 27 ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.കടയ്ക്കൽ ബസ്സ്റ്റാൻഡിൽ പകൽ മൂന്നിന് നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയാവും. സ്വാഗത സംഘ രൂപീകരണ യോഗം ഹോസ്പിറ്റലിൽ വച്ച് നടന്നു
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക, വിദ്യാധരൻ,ആശുപത്രി സൂപ്രണ്ട് ഡോ വി എ ധനുജ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ,ബ്ലോക്ക് മെമ്പർ സുധിൻ കടയ്ക്കൽ, മറ്റ് ജന പ്രതിനിധികൾ ,ഹോസ്‌പിറ്റൽ മാനേജ് കമ്മിറ്റി അംഗങ്ങളായ എസ് ബുഹാരി, ആർ എസ് ബിജു, പി പ്രതാപൻ, സാമൂഹിക,രാഷ്ട്രീയ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി നാഷണൽ ഹെൽത്ത് മിഷൻ ഫണ്ടിൽനിന്നും 1.39 കോടി രൂപ ചെലവഴിച്ചാണ് ‘ലക്ഷ്യ’ കെട്ടിടം നിർമ്മിച്ചത്.
പ്രസവമുറി,ഓപ്പറേഷൻ തിയേറ്റർ,സർജിക്കൽ വാർഡ്എന്നിവയാണ് കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുള്ളത് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് ലിഫ്റ്റിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
https://chat.whatsapp.com/IHGbDcvFBSK11SoiIboCOF