
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിയും ചലച്ചിത്ര നടനുമായ പാവറട്ടി പുതുമനശേരി സ്വദേശി പണിക്കവീട്ടിൽ കമറുദ്ദീൻ (61 ) അന്തരിച്ചു. കബറടക്കം നടത്തി. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽലായിരുന്നു. ഏഴടി രണ്ടിഞ്ചാണ് ഉയരം.
മലയാളം, ഹിന്ദി, തമിഴ്, കന്നട ഭാഷകളിലായി ഇരുപത്തിയഞ്ചോളം സിനിമകളിൽ വേഷമിട്ടു. നടി റോജയോടൊപ്പം കന്നട സിനിമയിൽ മുഴുനീള റോബോട്ട് ആയും അഭിനയിച്ചു. അത്ഭുത ദീപ് എന്ന വിനയൻ ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഭാര്യ:ലൈല. മക്കൾ: റൈഹാനത്ത്, റജീന.
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
https://chat.whatsapp.com/IHGbDcvFBSK11SoiIboCOF
