കടയ്ക്കൽ: ജോലിയ്ക്കിടെ കാൽ കോൺക്രീറ്റ് സ്ലാബിനടിയിൽപ്പെട്ട് കെട്ടിട നിർമാണത്തൊഴിലാളിക്കു പരിക്ക്. കോട്ടപ്പുറം അനുനിവാസിൽ രാജൻപിള്ള (50)യ്ക്കാണ് പരിക്കേറ്റത്. ടൗണിൽ അമ്പലം റോഡിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ജോലിക്കിടെ തിങ്കൾ ഉച്ചയ്ക്കായിരുന്നു സംഭവം. അഗ്നിരക്ഷാസേനയെത്തി സ്ലാബിന്റെ ഒരുഭാഗം മുറിച്ചുമാറ്റി പരിക്കേറ്റയാളെ പുറത്തെടുത്ത് കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.