

കടയ്ക്കൽ: കാർഷിക മേഖലയിലെ ഉൽപാദനം, വിപണനം, മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ എന്നിവ ലക്ഷ്യമിട്ട് വിവിധ പദ്ധതികൾക്ക് കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി രൂപം നൽകി. കമ്പനിയുടെ വാർഷിക പൊതുയോഗം അംഗീകരിച്ച പദ്ധതി പ്രകാരം ഒരു ലക്ഷം ഫലവൃക്ഷങ്ങൾ വിതരണം ചെയ്യുന്ന ഫലശ്രീ പദ്ധതി നടപ്പിലാക്കും.

ഇതിനായി അഗ്രി നേഴ്സറി ആൻഡ് ഗാർഡൻ ആരംഭിക്കും. കാർഷിക-കാർഷികേതര ഉപകരണങ്ങൾ വിൽക്കുന്ന അഗ്രോ ബസാർ, മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ ഔട്ട്ലെറ്റ് എന്നിവ ആരംഭിക്കും. കർഷകരുടെ ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിനും വിപണത്തിനുമായി നാട്ടുചന്തയും മൊബൈൽ അഗ്രിവാൻ സർവീസും ആരംഭിക്കും.

കമ്പനിയുടെ നേതൃത്വത്തിൽ കൃഷി വിജ്ഞാന വ്യാപന പരിപാടികളുടെ ഭാഗമായി സെമിനാറുകൾ, പരിശീലനങ്ങൾ, ഹണി ഫെസ്റ്റ്, ജാക്ക് ഫ്രൂട്ട് മേള തുടങ്ങിയവ സംഘടിപ്പിക്കും. രണ്ടാമത് വാർഷിക പൊതുയോഗത്തിൽ കെ.എഫ്.പി.സി ചെയർമാൻ ശ്രീ. ജെ.സി അനിൽ അദ്ധ്യക്ഷത വഹിച്ചു. കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെൻറ് ചെയർമാൻ ഡോ. നടയ്ക്കൽ ശശി ഉദ്ഘാടനം ചെയ്തു.
“ഹണി വിറ്റ ” എന്ന പേരിലുള്ള പുതിയ തേൻ ഉൽപ്പന്നം വിപണിയിലിറക്കി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ: ജയന്തി ദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിൻ കടയ്ക്കൽ, കമ്പനി പീരുമേട് ഡെവലപ്മെൻറ് സൊസൈറ്റി കോഡിനേറ്റർ ശ്രീ. ജി.എസ് പ്രസൂൺ,

കമ്പനി ഡയറക്ടർമാരായ എസ്.ജയപ്രകാശ്, സി.പി ജെസീൻ, കെ.ജി വിജയകുമാർ, പി.രാജേന്ദ്രൻ നായർ, ഗോപാലകൃഷ്ണപിള്ള, കെ കൃഷ്ണപിള്ള, എസ്.വിജയകുമാരൻ നായർ, കെ.ഓമനക്കുട്ടൻ, എസ്.സുരേന്ദ്രൻ, വി.ബാബു, മനോജ് കുഞ്ഞപ്പൻ, സന്തോഷ് വളവുവച്ച,റജീന ബീഗം, സി.ഇ.ഒ മുന്ന മുഹമ്മദ് സുഹൈൽ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
https://chat.whatsapp.com/IHGbDcvFBSK11SoiIboCOF


