കേരള സംസ്ഥാന പിന്നോക്ക വികസന കോർപറേഷൻ വഴി കടയ്ക്കൽ പഞ്ചായത്തിലെ കുടുംബശ്രീ യുണിറ്റുകൾക്കായി വിതരണം ചെയ്യുന്ന 2 കോടി 11 ലക്ഷം രൂപ വായപാ വിതരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവ്വഹിച്ചു.

മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു.പിന്നോക്ക ക്ഷേമ കോർപറേഷൻ ചെയർമാൻ അഡ്വ കെ പ്രസാദ് സ്വാഗതം പറഞ്ഞു.CDS ചെയർപേഴ്സൺ എ രാജേശ്വരി റിപ്പോർട്ട് അവതരിപ്പിച്ചു. അയൽക്കൂട്ട ലോൺ വിതരണം ബ്ലോക്ക്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.CEF ലോൺ വിതരണം കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ നിർവ്വഹിച്ചു.

KSBCDC ഉപജില്ല മാനേജർ പത്തനാപുരം ലത കെ ജെ, പിന്നോക്ക വികസന ഡയറക്ടർ ജെറോമിക് ജോർജ് ഐഎഎസ്,കടക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ, കൊല്ലം ജില്ലാ പഞ്ചായത്ത്‌ വികസന സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ നജീബത്ത്,ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ സാം കെ ഡാനിയേൽ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷാനി എസ്,

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വേണു കുമാരൻ നായർ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വേണു,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം മാധുരി,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുധിൻ കടയ്ക്കൽ, എസ് ഷജി,മുൻ പഞ്ചായത്ത് പ്രസിഡന്റ് എം നസീർ,മുൻ ജില്ലാ പഞ്ചായത്ത് അംഗം എസ് ബുഹാരി, കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡോക്ടർ വി മിഥുൻ,

സിഡിഎസ് വൈസ് ചെയർപേഴ്സൺ സി ഇന്ദിരഭായി,സാമൂഹ്യ വികസന ഉപസമിതി കൺവീനർ ശ്യാമള സോമരാജൻ,ഉപജീവന ഉപസമിതി കൺവീനർ ചന്ദ്രപ്രഭ ,ഉപജീവൻ ഉപസമിതി കൺവീനർ അജിത എസ് അടിസ്ഥാനവികസന ഉപസമിതി കൺവീനർ രമ്യ ബൈജു,ജനപ്രതിനിധികൾ, കുടുബശ്രീ സി ഡി എസ് അംഗങ്ങൾ, എ ഡി എസ് ഭാരവാഹികൾ കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സിഡിഎസ് ചാർജ് ഓഫീസർ കെ കൃഷ്ണകുമാർ നന്ദി രേഖപ്പെടുത്തി