ഓണത്തിന് ഒരു വല്ലം പൂവ്’ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ കൃഷി ചെയ്ത ബന്ദിച്ചെടി കൃഷിയുടെ വിളവെടുപ്പ് ഉദ്‌ഘാടനം ആഘോഷമാക്കി തൃക്കണ്ണാപുരം എസ് എം യു പി എസിലെ കൊച്ചു കൂട്ടുകാർ.

പച്ചക്കറിക്കൊപ്പം ഓണത്തിന് മലയാളിക്ക് വേണ്ട ആവശ്യവസ്തുവായ പൂക്കളം ഇടാനുള്ള പൂക്കൾ നമ്മുടെ മണ്ണിലും കൃഷി ചെയ്യാമെന്ന് തെളിയിച്ചു കൊണ്ട് രണ്ടുമാസം മുമ്പ് കൃഷി ആരംഭിച്ച ബന്ദിപ്പൂക്കളുടെ വിളവെടുപ്പ് ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് നടത്തിയത്. കുട്ടികൾ വച്ചു പിടിപ്പിച്ച് പരിപാലിച്ച ഹൈബ്രിഡ് ഇനത്തിൽപ്പെട്ട നൂറോളം വരുന്ന ബന്ദിച്ചെടികളാണ് തൃക്കണ്ണാപുരം എസ്. എം. യു. പി. എസ്. ന്റെ അങ്കണത്തിൽ പൂത്തുലഞ്ഞു നിൽക്കുന്നത്.


സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വരുന്ന അൻപതോളം കുട്ടികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ബന്ദിച്ചെടികളുടെയും പൂക്കളുടെയും പരിപാലനം നടത്തുന്നത്. പ്രതികൂല കാലാവസ്ഥയിലും കുട്ടികളുടെ കൃത്യമായ പരിചരണത്തിലൂടെ ബന്ദിച്ചെടികൾ മികച്ച വളർച്ച കൈവരിക്കുകയും ബന്ദിപ്പൂ വസന്തം തീർക്കുകയുമായിരുന്നു. ബന്ദിപ്പൂ വിളവെടുപ്പ് ഉദ്ഘാടനം LKG വിദ്യാർത്ഥിനി നവമി, അഞ്ചാം സ്റ്റാൻഡേർഡ് വിദ്യാർത്ഥി മുഹമ്മദ്‌ ഷഫാൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

സോണി ലോറൻസ്, സുമിത് സാമുവൽ, മനു പി, സൽമാൻ എൻ, രൂപ മോൾ, സാബു കെ, പി. ടി. എ. പ്രസിഡന്റ് ലിതിൻ വെന്നിയോട്, എം.പി. ടി. എ. പ്രസിഡണ്ട് ജാസ്ന എസ്. എസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ