
എൻ.എഫ്.എസ്.എ റേഷൻ ഗുണഭോക്താക്കളുടെ (മഞ്ഞ, പിങ്ക് കാർഡുകൾ) ഇ കെ വൈ സി അപ്‌ഡേഷൻ 18ന് ആരംഭിച്ചു. സെപ്റ്റംബർ 24 വരെ തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മാത്രവും 25 മുതൽ ഒക്ടോബർ 1 വരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലക്കാർക്കും ഒക്ടോബർ 3 മുതൽ 8 വരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിലുള്ളവർക്കും അപ്ഡേഷൻ നടത്താം.
ഗുണഭോക്താക്കൾക്ക് റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ സഹിതം റേഷൻ കടകളിൽ നേരിട്ടെത്തി അപ്ഡേഷൻ നടത്താം. മുൻപ് അപ്‌ഡേഷൻ ചെയ്തവരും ആഗസ്റ്റിൽ റേഷൻ വാങ്ങാൻ നേരിട്ടെത്തി ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് റേഷൻ വാങ്ങിയ ഗുണഭോക്താക്കളും അപ്‌ഡേഷൻ നടത്തേണ്ടതില്ല

