
കുമ്മിളിലെ കായികപ്രേമികളുടെയും, യുവജനങ്ങളുടെയും ചിലകാല സ്വപ്നമായ പുതു സ്ഥലം സാക്ഷാത്കരിക്കുന്നതിന് ഡിവൈഎഫ്ഐ കുമ്മിൾ മേഖലാ കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ ഒരു ലക്ഷം രൂപ സമാഹരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ മധുവിനു മേഖല പ്രസിഡന്റ് ഫൈസൽ കുമ്മിൾ,സെക്രട്ടറി എ ഫൈസൽ എന്നിവർ ചേർന്ന് തുക കൈമാറി.സിപിഐഎം കുമ്മിൾ ലോക്കൽ സെക്രട്ടറി എ കെ സൈഫുദീൻ, ഡിവൈഎഫ്ഐ മേഖല ട്രഷറർ ഷെഹിൻ,കമ്മിറ്റി അംഗങ്ങളായ അവിനാഷ്, ഷിജിൻ തുടങ്ങിയവർ പങ്കെടുത്തു.


