
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ വികസന സമിതി യോഗം ചേർന്നു വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.
ജില്ലയിലെ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജലസ്രോതസുകള്‍ എന്നിവ മാലിന്യമുക്തമാക്കാന്‍ വേണ്ട നടപടികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ പുരോഗതി കൈവരിച്ചതായി ജില്ലാ വികസന സമിതി വിലയിരുത്തി.
ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തുകളുടെയും അധീനതയില്‍ ഉള്‍പ്പെടുന്ന റോഡുകള്‍ തരം തിരിച്ചു നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചു.ബഹു. എം എൽ എ. മാരായ പിഎസ്. സുപാല്‍, സി.ആര്‍.മഹേഷ്, കൊടിക്കുന്നില്‍ സുരേഷ് എം.പി.യുടെ പ്രതിനിധി, എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി യുടെ പ്രതിനിധി, ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ പ്രതിനിധി
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപന്‍, സബ് കലക്ടര്‍ നിഷാന്ത് സിഹാര, എ.ഡി.എം ജി.നിര്‍മ്മല്‍ കുമാര്‍, പുനലൂര്‍ ആര്‍.ഡി.ഒ ജി.സുരേഷ്ബാബു, ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


