L&H പ്രൊഡ്യൂസേഴ്സ്, പ്രോസസിങ് ആൻഡ് മാർക്കറ്റിംഗ്- കോ- ഓപ്പറേറ്റീവ് സൊസൈറ്റി കടയ്ക്കൽ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ ഉദ്ഘാടനം ചെയ്തു.കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ കെട്ടിടത്തിലാണ് ഔട്ട്ലെറ്റ് ആരംഭിച്ചത്.സംഘം പ്രസിഡന്റ് എസ് രാജേന്ദ്രൻ, ബ്ലോക്ക് പ്രസിഡന്റ് ലതിക വിദ്യാധരൻ, കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ, ബാങ്ക് പ്രസിഡന്റ് ഡോ വി മിഥുൻ, കരകുളം ബാബു, പ്രൊഫ ശിവദാസൻ പിള്ള, ബാങ്ക് സെക്രട്ടറി അശോകൻ, ബാങ്ക് ഡയറക്ടർബോർഡ് അംഗങ്ങൾ, സഹകാരികൾ എന്നിവർ പങ്കെടുത്തു
.കൃഷിക്കാർക്ക് ന്യായ വിലയും ഗുണഭോക്താകൾക്ക് ഗുണമേന്മയും, വിഷരഹിതവുമായ പച്ചക്കറികളും, പഴവർഗ്ഗങ്ങളും സഹകരണ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളും ഇവിടെനിന്നും ന്യായമായ വിലയിൽ ലഭ്യമാകും.
സംസ്ഥാന തലത്തിൽ മാർക്കറ്റിങ് സഹകരണ രംഗത്ത് മികച്ച നിലയിൽ പ്രവർത്തിക്കുന്ന സഹകരണ സംഘത്തിനുള്ള അവാർഡ് ലൈവ് സ്റ്റോക്ക് ആൻഡ് ഹോർടികൾച്ചറൽ പ്രൊഡ്യൂസേഴ്സ്, പ്രോസസിങ് ആൻഡ് മാർക്കറ്റിങ്
കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ് എസ്. രാജേന്ദ്രൻ സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവനിൽ നിന്നും അടുത്തിടെ ഏറ്റ് വാങ്ങി.
കിഴക്കൻ മേഖലയിൽ ഇട്ടിവ തേക്കിൽ പ്രവർത്തിക്കുന്ന ജില്ലാ ലൈവ് സ്റ്റോക്ക് ആൻഡ് ഹോർട്ടി കൾച്ചറൽ പ്രൊഡ്യൂസേഴ്സ്, പ്രോസസിങ് ആൻഡ് മാർക്കറ്റിങ് കോ– ഓപ്പറേറ്റീവ് സൊസൈറ്റി മാർക്കറ്റിങ് സഹകരണ രംഗത്ത് മികച്ച നിലയിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ സംഘമാണ്.കാർഷിക മേഖലയിലും മൃഗസംരക്ഷണ മേഖലയിലും ഇടപെട്ട് ഉൽപ്പാദന വർധനവും കൃഷിക്കാർക്ക് മെച്ചപ്പെട്ട വരുമാനവും ഉറപ്പു വരുത്തുക, വിഷരഹിതവും, ഗുണമേന്മയുള്ളതുമായ പച്ചക്കറിയും പഴവർഗങ്ങളും പാലും മാംസവും ജനങ്ങൾക്ക് ന്യായവിലയ്ക്ക് ലഭ്യമാക്കുക, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് സൊസൈറ്റിയുടെ ലക്ഷ്യം
അംഗങ്ങളായ കൃഷിക്കാരുടെ ഉൽപ്പന്നങ്ങൾക്ക് വിപണന മാർഗവും ഒരുക്കുന്നുണ്ട്.
ആദ്യത്തെ ഫാം തേക്കിൽ ഒരു വർഷം മുമ്പാണ് പ്രവർത്തനം ആരംഭിച്ചത്. ഇവിടെ 250 ആടിനെ വളർത്തുന്നുണ്ടിപ്പോൾ. 50 മുറ വിഭാഗത്തിൽപെട്ട പോത്തുകളും, 50 പശുക്കളെ വളർത്തുന്നതിനും സൗകര്യം ഉറപ്പുവരുത്തി.രണ്ടേക്കറിൽ പുൽക്കൃഷിയും രണ്ടേക്കറിൽ പച്ചക്കറിയും പഴവർഗങ്ങളും കൃഷിചെയ്യുന്നു.
ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ മത്സ്യക്കൃഷി ആരംഭിച്ചു. 20 തൊഴിലാളികൾക്ക് സ്ഥിരം ജോലി നൽകുന്നു.അഞ്ചൽ അലയമൺ പഞ്ചായത്തിൽ ആരംഭിച്ച ഫാമിൽ 50 മുറപോത്ത്, 100 പശു, 150 പോത്ത്, 50 എരുമ, 250 ആട് എന്നിവയുണ്ട്. 20 ഏക്കർ കൃഷിഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
അഞ്ചൽ കേന്ദ്രീകരിച്ച് ശീതീകരണ സൗകര്യത്തോടെ വിപുലമായ സംഭരണ വിപണന സംവിധാനം ആരംഭിയ്ക്കും.
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
https://chat.whatsapp.com/IHGbDcvFBSK11SoiIboCOF