
ചിതറ ഗവ എൽ പി സ്കൂളിൽ ജ്യോതിശാസ്ത്രം സംബന്ധിച്ച് പഠന ക്ലാസും, വാന നിരീക്ഷണവും സംഘടിപ്പിച്ചു.LPSC വലിയമലയിലെ ശാസ്ത്രജ്ഞൻ കിരൺ മോഹൻ പരിപാടിക്ക് നേതൃത്വം നൽകി.സ്കൂളിലെ ഈ വർഷത്തെ തനത് പ്രവർത്തനമായ ‘ആകാശ വിസ്മയങ്ങളിലേയ്ക്ക് ഒരു യാത്ര’ എന്ന പരിപാടിയുടെ ഭാഗമായാണ് ഈ പ്രവർത്തനം സ്കൂളിൽ സംഘടിപ്പിച്ചത്.

കുട്ടികൾക്ക് അദ്ദേഹം ടെലസ്‌കോപ്പിലൂടെ കാഴ്ചകൾ കാട്ടികൊടുത്തത് കുട്ടികൾക്ക് കൗതുകമായി. പടങ്ങളിൽ മാത്രം കണ്ടിരുന്ന ആകാശ ഗോളങ്ങളെ നേരിട്ട് കാണാനായത് കുട്ടികളിൽ ആവേശം പടർത്തി.തുടർന്ന് ആകാശ വിശേഷങ്ങളെ കുറിച്ച് വിശദമായ ക്ലാസും നൽകി.
സ്കൂളിലെ പ്രഥമാധ്യാപകൻ ബിജു, ചിതറ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അമ്മൂട്ടി മോഹനൻ പി റ്റി എ വൈസ് പ്രസിഡന്റ് വിനോദ് എന്നിവർ സംസാരിച്ചു.
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
https://chat.whatsapp.com/IHGbDcvFBSK11SoiIboCOF


