
കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷനും കേരള സംസ്ഥാന പനയുൽപ്പന്ന തൊഴിലാളി വികസന കോർപ്പറേഷനും (കെൽപാം) സംയുക്തമായി ഭിന്നശേഷിക്കാരുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി ബങ്കുകൾ ആരംഭിച്ച് നൽകുന്നതിനുള്ള പദ്ധതിക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയിലെ സ്ഥിരതാമസക്കാരായ 40 ശതമാനം ഭിന്നശേഷിത്വമുള്ള ഭിന്നശേഷിക്കാരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു.
ബങ്ക് നടത്താൻ താൽപര്യമുള്ള ഭിന്നശേഷിക്കാർ അവരുടെ പേരും മറ്റ് വിശദാംശങ്ങളും ഫോട്ടോഗ്രാഫും ഉൾപ്പെടെ സെപ്റ്റംബർ 30 ന് വൈകിട്ട് 5 മണിക്കകം നിശ്ചിത അപേക്ഷാ ഫോമിൽ ഭിന്നശേഷിക്ഷേമ കോർപ്പറേഷനിൽ ലഭ്യമാക്കേണ്ടതാണ്. അപേക്ഷാ ഫോമും മറ്റു വിശദാംശങ്ങളും www.hpwc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2347768, 9497281896.


