

കടയ്ക്കൽ പഞ്ചായത്തിൽ കോട്ടപ്പുറം അങ്കണവാടിക്കു സമീപം വിജയലക്ഷ്മി മന്ദിരത്തിൽ താമസിക്കുന്ന വിജലക്ഷിയുടെ വസ്തുവിൽ കൃഷി ചെയ്ത വാഴയിലാണ് പരിസരവാസികളിൽ കൗതുകം ഉണർത്തി വ്യത്യസ്ത രീതിയിൽ വാഴ കുലച്ചത്.

വാഴതോട്ടത്തിലെ ആറു മാസം പ്രായമായ വാഴയിലാണ് ഈ അപൂർവ്വ പ്രതിഭാസം. വാഴയുടെ ചുവട്ടിൽ നിന്നും മൂന്ന് ശിഖരങ്ങളിൽ കൂമ്പുകൾ മുളച്ചു.
കൃഷി ഓഫീസർ ശ്രീജിത്ത് വിപി .കൃഷി അസിസ്റ്റന്റ് ദീപു RS എന്നിവർ സ്ഥലം സന്ദർശിച്ചു. നിരവധി പേരാണ് ഈ കാഴ്ച കാണാൻ ഇവിടെ എത്തുന്നത്.

വർഷങ്ങളായി കുടുംബത്തിന് വാഴകൃഷിയുണ്ട്.അമ്മയ്ക്കു വേണ്ടുന്ന എല്ലാ സഹായവും ചെയ്തു നൽകുന്നത് വിദേശത്തുള്ള മകൻ മനോജ് ആണ്.വയലിലും, കരയിലുമായി വാഴ കൂടാതെ ജൈവ പച്ചക്കറി കൃഷിയും ഈ കുടുംബം ചെയ്യുന്നുണ്ട്
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
https://chat.whatsapp.com/IHGbDcvFBSK11SoiIboCOF


