Month: September 2024

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാര്‍ കത്തിനശിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. ഡ്രൈവര്‍ കാറില്‍നിന്നിറങ്ങി ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായം ഒഴിവായി. അതേസമയം കാര്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. കഴക്കൂട്ടം പോലീസ് സ്റ്റേഷന് സമീപം ദേശീയപാതയിലെ സര്‍വീസ് റോഡില്‍ വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കണിയാപുരം സ്വദേശി…

ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മ പൂക്കളുമായി ഒരു തിരുവോണം കൂടി, ഏവർക്കും ‘DAILYVOICE KADAKKAL’ ന്റെ പൊന്നോണാശംസകൾ

ഒരുമയുടെയും സാഹോദര്യത്തിന്റേയും ഉത്സവമായി ഇന്ന് തിരുവോണം. ലോകമെമ്പാടുമുള്ള മലയാളികൾ പൊന്നിൻ തിരുവോണത്തെ വരവേൽക്കുകയാണ്. കാലം മാറിയാലും ആഘോഷത്തിന്‍റെ തനിമയ്ക്ക് മാറ്റമില്ല. ഗൃഹാതുരത്വത്തിന്റെ ഓർമ്മകളും പൂക്കളവും പുത്തരിയും പുത്തനുടുപ്പുമായി സമൃദ്ധിയുടേതാണ് ഓണം.നാടും നഗരവും മറുനാടൻ മലയാളികളും ആഘോഷ ലഹരിയിലാണ്. പ്രതിസന്ധികളും ഇല്ലായ്മകളുമെല്ലാം മറന്നാണ്…

കുളത്തുപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ നിലമേൽ സ്വദേശിയെ കാണാതായി

കല്ലടയാറിൽ കുളത്തുപ്പുഴ നെടുവണ്ണൂർ കടവിലാണ് കുളിക്കാൻ ഇറങ്ങിയ നിലമേൽ സ്വദേശി 38വയസ്സുള്ള മുജീബിനെ കാണാതായത്.സുഹൃത്തുക്കളുമൊത്തു ഇന്ന് രാവിലെ 11 മണിയോടെ കുളിക്കാൻ ഇറങ്ങിയ മുജീബ് ഒഴിക്കിൽ പെടുകയായിരുന്നു. സംഭവസ്ഥലത്ത് ഫയർഫോഴ്സ്സംഘത്തിൻ്റെ സ്‌കൂബ്ബാ ടീമും, കുളത്തുപ്പുഴപോലീസും, നാട്ടുകാരും ചേർന്ന് തിരച്ചിൽനടത്തിവരുകയാണ്.

അയ്മനത്ത് ഇന്ന് കരുതലിന്റെ ഉപ്പേരിഓണം

ഏറ്റുമാനൂർ : അയ്മനം ഗ്രാമത്തിൽ ഇന്ന് കരുതലിന്റെ ഉപ്പേരി ഓണമാണ്. അയ്മനം നരസിംഹസ്വാമിക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പ്രവർത്തിച്ചു വരുന്ന*അഭയം ചാരിറ്റബിൾ സൊസൈറ്റി ഹെൽപ്പ് ഡെസ്കാണ് സേവനത്തിന്റെ പാതയിലെ പുതുമായർന്ന ഓണം ഒരുക്കുന്നത്. അയ്മനം കേന്ദ്രമായി പ്രവർത്തിക്കുന്ന മനസ്സ് എന്ന സംഘടനയിൽ നിന്ന് ഉപ്പെരി…

കടയ്ക്കൽ പഞ്ചായത്ത്‌ പാലിയേറ്റീവ് കുടുംബങ്ങൾക്കുള്ള ഓണകിറ്റ് വിതരണം ചെയ്തു.

കടയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെയും സാമൂഹിക ആരോഗ്യ കേന്ദ്രം നിലമേലിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് കുടുമ്പംങ്ങൾ ക്കുള്ള ഓണ ഭഷ്യകിറ്റ് വിതരണം കടയ്ക്കൽ പഞ്ചായത്ത്‌ ഹാളിൽ വെച്ച് മെമ്പർ കടയിൽ സലീമിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌കുമാർ അവർകൾ നിർവഹിച്ചു. കെ…

ഈ വർഷത്തെ ചടയമംഗലം സബ്ജില്ലാ സ്കൂൾ കലോത്സവം കടയ്ക്കൽ GVHSS ൽ

2024-25 അധ്യയന വർഷത്തെ ചടയമംഗലം സബ്ജില്ലാ സ്കൂൾ കലോത്സവം 2024 ഒക്ടോബർ 26,27,28,29,30 തീയതികളിൽ കടയ്ക്കൽ GVHSS ലെ വിവിധ വേദികളിൽ നടക്കും.ചടയമംഗലം ഉപജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾ ഉൾപ്പടെ 57 സ്കൂളുകൾ ഈ കാലോത്സവത്തിൽ പങ്കെടുക്കും. പല വിഭാഗങ്ങളിലായി മുന്നൂറിൽപരം കലാ…

കടയ്ക്കലിന്റെ മണ്ണിൽബന്ദിപ്പൂ വസന്തം ഒരുക്കിതൃക്കണ്ണാപുരം എസ്. എം. യു. പി. എസ്. ലെ കുട്ടിക്കൂട്ടം.

ഓണത്തിന് ഒരു വല്ലം പൂവ്’ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ കൃഷി ചെയ്ത ബന്ദിച്ചെടി കൃഷിയുടെ വിളവെടുപ്പ് ഉദ്‌ഘാടനം ആഘോഷമാക്കി തൃക്കണ്ണാപുരം എസ് എം യു പി എസിലെ കൊച്ചു കൂട്ടുകാർ. പച്ചക്കറിക്കൊപ്പം ഓണത്തിന് മലയാളിക്ക് വേണ്ട ആവശ്യവസ്തുവായ പൂക്കളം ഇടാനുള്ള പൂക്കൾ…

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ തണലിൽ ആര്യയ്ക്കും,അമൃതയ്ക്കും സ്നേഹവീടൊരുങ്ങും

പള്ളിയമ്പലം അഡ്വ ജയചന്ദ്രൻ പിള്ള ഇഷ്ടദാനം നൽകിയ കോട്ടപ്പുറത്തുള്ള ഭൂമിയിൽ സ്നേഹ വീടിന്റെ കുറ്റിവയ്പ് ചടങ്ങ് നടന്നു സ്വന്തമായി വീടോ, സ്ഥലമോ ഇല്ലാത്തിരുന്ന കടയ്ക്കൽ GHSS ലെ ആര്യയ്ക്കും, അമൃതയ്ക്കും ഇനി സ്വന്തമായി വീടെന്ന സ്വപ്നം പൂവണിയും പ്ലസ് വണ്ണിലും, പത്താം…

സാമൂഹ്യനീതി വകുപ്പിന്റെ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍ക്ക് അപേക്ഷിക്കാം

സാമൂഹ്യനീതി വകുപ്പിന്റെ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ സാമൂഹ്യനീതി വകുപ്പ് വഴി നടപ്പിലാക്കുന്ന വ്യക്തിഗത ഗുണഭോക്ത പദ്ധതികള്‍ക്കായുളള അപേക്ഷകള്‍ സുനീതി പോര്‍ട്ടല്‍ (www.suneethi.sjd.kerala.gov.in) മുഖേന ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഓരോ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളുടെ മാനദണ്ഡങ്ങളും…

ഓണാഘോഷത്തിനിടെ കുഴഞ്ഞുവീണ കോളേജ് അധ്യാപകൻ മരിച്ചു

ഓണാഘോഷത്തിനിടെ കുഴഞ്ഞുവീണ കോളേജ്‌ അധ്യാപകൻ ഹൃദയാഘാതംമൂലം മരിച്ചു. തേവര എസ്‌എച്ച്‌ കോളേജ്‌ കൊമേഴ്‌സ്‌ വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസറായ കല്ലൂർക്കാട് നാകപ്പുഴയിൽ വെട്ടുപാറക്കൽ ജയിംസ് വി ജോർജാണ്‌ (38) മരിച്ചത്‌. കോളേജിൽ ബുധനാഴ്ച വൈകിട്ട്‌ നടന്ന അധ്യാപകരുടെ ഓണാഘോഷത്തിനിടെ വടംവലി മത്സരത്തിൽ പങ്കെടുത്ത…

error: Content is protected !!