
ചടയമംഗലം : കാറിൽ കഞ്ചാവ് കടത്തിയ യുവാക്കളെ ചടയമംഗലം
എക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായികോട്ടുക്കൽ ആലുമുക്ക് ഭാഗത്തു 25/08/2024 രാത്രി നടത്തിയ വാഹന പരിശോധനയിലാണ് KL 23 U 2049 മാരുതി സ്വിഫ്റ്റ് വാഹനത്തിൽ രണ്ട് കിലോ കഞ്ചാവുമായി എത്തിയ സംഘം കുടുങ്ങിയത്.

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വാമനപുരം വില്ലേജിൽ, കാണിച്ചോട് വടക്കുംകര പുത്തൻവീട്ടിൽ സലീം മകൻ 38 വയസ്സുള്ള ഷെഫീക്, തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വാമനപുരം വില്ലേജിൽ മേലാറ്റുമുഴി കൂരോട്ടു വീട്ടിൽ പ്രസന്നൻ മകൻ 28 വയസ്സുള്ള പ്രശാന്ത് എന്നിവരെയാണ് എന്നിവരാണ് അറസ്റ്റിൽ ആയത്.
ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷ് AK യുടെ നേതൃത്വത്തിൽ ഉള്ള സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഉണ്ണികൃഷ്ണൻ പ്രിവന്റി ഓഫീസർമാരായ ബിനീഷ്, സനിൽകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ മാസ്റ്റർ ചന്തു, ജയേഷ്, ഷൈജു, നിഷാന്ത്, രാഹുൽ ദാസ്, എക്സൈസ് ഡ്രൈവർ സാബുഎന്നിവർ ഉണ്ടായിരുന്നു.


