22-08-2024 തീയതി 2:10 ന് ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷ്. എ. കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കോട്ടുക്കൽ, ആനപ്പുഴക്കൽ വച്ച് 1.039 kg കഞ്ചാവ് കെടിഎം ഡ്യൂക്ക് ബൈക്കിൽ കടത്തിക്കൊണ്ടുവന്ന കുമ്മിൾ, തൃക്കണ്ണാപുരം,രാവണ വില്ലയിൽ ചന്ദ്രബാബു മകൻ 31 വയസ്സുള്ള അതിശയൻ എന്ന് വിളിക്കുന്ന ജിജുവിനെ അറസ്റ്റ് ചെയ്തു.
കടയ്ക്കൽ,മണികണ്ഠൻചിറ,ജിത്തു ഭവനം വീട്ടിൽ സതീശൻ മകൻ 30 വയസ്സുള്ള രാഹുൽ സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപെട്ടു ടി യാനെ രണ്ടാം പ്രതിയാക്കിയും കേസെടുത്തു. ടി കേസ് ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ NDPS NDPS Act 1985 പ്രകാരം രജിസ്റ്റർ ചെയ്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ മാസ്റ്റർ ചന്തു, ഷൈജു, ജയേഷ് കെ ജി, സബീർ,ബിൻസാഗർ,നന്ദു,വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിജി എന്നിവർ പങ്കെടുത്തു.