
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്നാട്ടിലെ അധ്യാപക സംഘടനയിൽ നിന്ന് സഹായഹസ്തം. മധുരൈ കാമരാജ് സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ അധ്യാപക സംഘടനയുടെ (എംയുടിഎ) ഭാരവാഹികൾ എട്ടുലക്ഷം രൂപയുടെ ചെക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിന് കൈമാറി.
എംയുടിഎയുടെയും സർവ്വകലാശാലാ-കോളേജ് അധ്യാപകരുടെ ദേശീയ സംഘടനയായ ഐഫക്ടോയുടെയും ഭാരവാഹികൾ ചേർന്നാണ് ഭാരവാഹികൾ ചേർന്നാണ് മന്ത്രിക്ക് ചെക്ക് കൈമാറിയത്. ഡോ. എം നാഗരാജൻ, ഡോ. ആർ രാജ ജയശേഖർ, ഡോ. ആർ ജയിംസ്, ഡോ. ആർ ഹെയ്സ് ഡോവ്സൺ, ഡോ. പി ശിവജ്ഞാനം, ഡോ. സി രാധാകൃഷ്ണൻ എന്നിവരും എകെപിസിടിഎ ജനറൽ സെക്രട്ടറി ഡോ. കെ ബിജുകുമാറും പ്രതിനിധിസംഘത്തിൽ ഉണ്ടായി.


