
തൃക്കണ്ണാപുരം സെന്റ് മിൽഡ്രഡ്സ് യു.പി.എസിന്റെ 2024-25 അധ്യയന വർഷത്തെ
അധ്യാപക രക്ഷാകർത്തൃ സമിതിയുടെ വാർഷിക പൊതുയോഗവും
പി.ടി.എ, എം. പി. ടി. എ. സമിതികളുടെ തെരഞ്ഞെടുപ്പും സംഘടിപ്പിക്കപ്പെട്ടു. ഇരുന്നൂറിൽപ്പരം രക്ഷകർത്താക്കൾ പങ്കെടുത്ത വാർഷിക പൊതുയോഗം കുമ്മിൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ മധു ഉദ്‌ഘാടനം ചെയ്തു

.ശ്രീ ലിതിൻ വെന്നിയോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പി. എച്ച്. ഡി. കരസ്ഥമാക്കിയ അൻസ കടയ്ക്കൽ എന്ന രക്ഷിതാവിന് വിദ്യാലയത്തിന്റെ സ്നേഹാദരവ് ശ്രീ കെ. മധു സമർപ്പിച്ചു.

വയനാടിന്റെ കണ്ണീരൊപ്പുവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എൽകെജി വിദ്യാർത്ഥിനിയായ ശ്രാവണി സംഭാവന ചെയ്യുന്ന കൊച്ചുസമ്പാദ്യക്കുടുക്ക
കുമ്മിൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ മധു ഏറ്റുവാങ്ങി വിദ്യാലയ അധികൃതരെ ഏൽപ്പിച്ചു.2024 മാർച്ച് എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ വിജയികളായ പൂർവ്വവിദ്യാർത്ഥികൾക്ക് യോഗത്തിൽ സ്നേഹാദരവ് നൽകി.

തുടർന്ന് നടന്ന പി.ടി.എ, എം. പി. ടി. എ. സമിതി തെരഞ്ഞെടുപ്പുകളിൽ
പിടിഎ പ്രസിഡണ്ട് ആയി ശ്രീ ലിതിൻ വെന്നിയോട്,എം. പി. ടി. എ പ്രസിഡന്റായി
ശ്രീമതി ജാസ്ന എസ്. എസ്. എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.എം. പി. ടി. എ. പ്രസിഡണ്ട് ശ്രീമതി ജാസ്ന എസ്. എസ്, ശ്രീ സുമിത് സാമുവൽ,സ്റ്റാഫ് സെക്രട്ടറി ശ്രീ അരുൺ പി വർഗ്ഗീസ് എന്നിവർ സംസാരിച്ചു.


