വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ ഞാൻ കുറച് രൂപ തരാം അയൽവാസിയോട് പറഞ്ഞപ്പോൾ കരുതിയത് 500, 1000 രൂപയായിരിക്കും എന്നാണ്. തിങ്കാളാഴ്ച തന്നെ അയക്കണമെന്നും ആവശ്യപ്പെട്ടു ഇക്കാര്യം ആരോടും പറയരുതെന്നും പറഞ്ഞു. വാർദ്ധക്യ പെൻഷൻ മാത്രം വരുമാനമായുള്ള 85 വയസ്സ് ആയ മഞ്ഞപ്ര പുത്തൻകളം വീട്ടിൽ ഗംഗേട്ടനും ഭാര്യ തങ്കമണി ചേച്ചിയും മാസാമാസം കിട്ടുന്ന വാർദ്ധക്യ കാല പെൻഷനിൽ നിന്നും 50, 100 എന്നിങ്ങിനെ കരുതി വെച്ച 11545/-രൂപയാണ് അയൽവാസിയെ ഏൽപ്പിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യരുതെന്ന് പറയുന്ന വലിയൊരു സമൂഹം നമ്മുക്കിടയിൽ ഉണ്ടാകുമ്പോൾ തന്നെയാണ്
മനുഷ്യ സ്നേഹത്തിന്റെ പ്രതീകമായി ഈ ദമ്പതികൾ നമ്മുക്ക് മാതൃകയാകുന്നത്.

2018 പ്രളയകാലത്തും ഗംഗേട്ടൻ ചെറുതല്ലാത്തൊരു തുക സംഭാവനയായി നൽകിയത്
ഞാനിന്നും ഓർക്കുന്നു. ദുരിതം അനുഭവിക്കുന്ന ജനതയ്ക്കൊപ്പം ഞാനും ഉണ്ടെന്ന് പറയുവാൻ നമ്മു ക്ക് ഇവരെല്ലാതെ മറ്റാരെയാണ് മാതൃകയാക്കുവാനുള്ളത്.

error: Content is protected !!