പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി ട്രെയിനില്‍നിന്നുവീണ് മരിച്ചു. കൊല്ലം തഴുത്തല പുല്ലാംകുഴി ഗോകുലത്തിൽ ഗൗരി (16)യാണ് മരിച്ചത്. വ്യാഴം രാവിലെ 6.10ന് വേണാട് എക്സ്പ്രസിലായിരുന്നു അപകടം. അച്ഛനമ്മമാർക്കൊപ്പം തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്കു പോകവെ വർക്കല ഇടവ ഡീസന്റ്മുക്ക് ഭാഗത്ത് എത്തിയപ്പോഴാണ് ട്രെയിനിൽനിന്നു വീണത്.
കോട്ടയം മാന്നാനം ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർര്‍ഥിയായ ഗൗരിയെ അവധികഴിഞ്ഞ് തിരികെ സ്കൂളില്‍ എത്തിക്കാന്‍ പോകുകയായിരുന്നു കുടുംബം. ഗുരുതര പരിക്കേറ്റ ഗൗരിയെ വർക്കല താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
അച്ഛന്‍: ഷാജി (വാട്ടർ അതോറിറ്റി അക്കൗണ്ട്സ് ഓഫീസർ). അമ്മ: ബിനി (ഏജീസ് ഓഫീസ് സീനിയർ ഓഡിറ്റർ). സഹോദരൻ: ഗോകുൽ. മൃതദേഹം കൊട്ടിയം ഹോളിക്രോസ് ആശുപത്രി മോർച്ചറിയില്‍.