ന്യൂഡൽഹി: വിമാനത്താവളത്തിൻ്റെ റൺവേയിൽ ഏറ്റുമുട്ടുന്ന പാമ്പിന്റെയും കീരികളുടെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നു. ബിഹാറിലെ പട്ന ജയ്പ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ റൺവേയിൽ നിന്നുള്ള ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

ഉയർന്നുചാടി പാമ്പിനെ കീഴടക്കാൻ ശ്രമിക്കുകയാണ് കീരി. മിന്നൽ വേ​ഗത്തിൽ കീരി പാമ്പിനെ ആക്രമിക്കുന്നുണ്ട്. പാമ്പ് പ്രതിരോധിക്കുന്നതും കാണാൻ സാധിക്കും.

അക്രമിക്കാനെന്ന ഭാവത്തിൽ സമീപമെത്തുന്ന മറ്റു രണ്ട് കീരികളെയും ദൃശ്യത്തിൽ കാണാം. വിമാനത്തിൻ്റെ ജനാലയിലൂടെ പകർത്തിയതാണ് വീ‍ഡിയോ.

error: Content is protected !!