വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടുകൾ നഷ്ടമായവർക്ക് സ്നേഹവീടുകൾ നിർമ്മിക്കാനായി ഡിവൈഎഫ്ഐ കടയ്ക്കൽ ബ്ലോക്ക് കമ്മിറ്റി ശേഖരിച്ച 10, 35,810 രൂപ ജില്ലാ കമ്മിറ്റിക്ക് കൈമാറി ജില്ലാ സെക്രട്ടറി ശ്യാം മോഹൻ തുക ഏറ്റുവാങ്ങി.സംസ്ഥാന കമ്മിറ്റി അംഗം ബി ബൈജു, സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് വിക്രമൻ,കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ,, ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് ഷിജി പേഴുംമൂട്,സെക്രട്ടറി, ഡോ വി മിഥുൻ, വി സുബ്ബലാൽ,ആർ എസ് ബിജു തുടങ്ങിയവർ പങ്കെടുത്തു.
സ്നേഹ വണ്ടികളുമായി സ്വകാര്യ ബസുകൾ സർവീസ് നടത്തിയും,പാഴ്വസ്തു ശേഖരണം,പായസം ബിരിയാണിഫെസ്റ്റ്,ഫുഡ് ഫെസ്റ്റ് എന്നിവയിലൂടെയും സ്വർണാഭരണവും,ജന്മദിനാഘോഷങ്ങൾക്കായി മാറ്റിവച്ച തുകയും സംഭാവനയായി സ്വീകരിച്ചാണ് വിവിധ മേഖല കമ്മിറ്റികൾ പണം സ്വരൂപിച്ചത്.