
മട്ടാഞ്ചേരിയിലെ അവശേഷിക്കുന്ന ജൂതരിൽ ഒരാളായ ക്വീനി ഹലേഗ്വ (89) അന്തരിച്ചു. കബറടക്കം മട്ടാഞ്ചേരി ജൂത സെമിത്തേരിയിൽ നടത്തി. ഇവരുടെ ഭർതൃസഹോദരിയുടെ മകൻ 65 വയസ്സ് പിന്നിട്ട കിത്ത് ഹലേഗ്വയാണ് ഇനി ഇവിടെയുള്ളത്. കൊച്ചിയിലെ വ്യവസായിയായിരുന്ന എസ് കോഡറിന്റെ മകളാണ് ക്വീനി ഹലേഗ്വ.
പരേതനായ സാമുവൽ ഹലേഗ്വ ഭർത്താവാണ്. 2011 വരെ കൊച്ചിയിലെ വ്യവസായ ഗ്രൂപ്പായ എസ് കോഡർ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് പാർട്ണറായിരുന്നു. 2012 മുതൽ -2018 വരെ കൊച്ചി പരദേശി ജൂതപ്പള്ളിയുടെ മാനേജിങ് ട്രസ്റ്റിയുമായിരുന്നു. മക്കൾ: ഫിയോന അലൻ, ഡോ. ഡേവിഡ് (ഇരുവരും അമേരിക്കയിൽ). മരുമക്കൾ: അലൻ (ഇൻഷുറൻസ്, യുഎസ്എ), സീസീ (ചാർട്ടേഡ് അക്കൗണ്ടന്റ്, അമേരിക്ക).
