Month: August 2024

ചരക്ക്‌ കയറ്റാനും ഇറക്കാനും കടത്താനും ഒറ്റവാഹനം: കേരളത്തിന്റെ സ്വന്തം ബ്രാൻഡായി ഭൂം ട്രക്ക്

അമിത ഭാരമുള്ള ചരക്ക്‌ കയറ്റാനും ഇറക്കാനും കടത്താനും ഒറ്റവാഹനം. ട്രക്കും ഹൈഡ്രോളിക് ക്രെയിനും സംയോജിപ്പിച്ച കേരളത്തിന്റെ സ്വന്തം ബ്രാൻഡായ ഭൂം ട്രക്കിന്‌ പ്രിയമേറുന്നു. നൂതനമായ ഈ ട്രക്ക് മൗണ്ടഡ് ക്രെയിനുകൾ ഉൽപ്പാദിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ കമ്പനി തൃശൂർ മതിലകത്ത്‌ ആരംഭിച്ച്‌ മാസങ്ങൾക്കകം…

അയ്യായിരം സംരംഭകരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യവുമായി മലയാളികളുടെ സ്റ്റാര്‍ട്ടപ്പ് സംരംഭം വെക്‌സോ

കൊച്ചി: അയ്യായിരം സംരംഭകരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ നൂതന സംരംഭക പദ്ധതിയുമായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭം വെക്‌സോ. കമ്പനി വിപുലീകരണത്തിന്റെ ഭാഗമായി സ്ഥാപകരായ സജിന്‍, സുഹൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ‘മിഷന്‍ 2030’ സംരംഭക പദ്ധതി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ 136 പേര്‍ക്ക്…

തൊഴില്‍ പരിശീലന ദാതാക്കളുടെ ജില്ലാതല സമ്മിറ്റ് സംഘടിപ്പിച്ചു.

കൊല്ലം ജില്ലയുടെ തൊഴില്‍ സംസ്‌കാരം പ്രയോജനപ്പെടുത്തുന്ന നൈപുണ്യ പരിശീലന പരിപാടികള്‍ പൊതു സ്വകാര്യമേഖലയിലെ പരിശീലന ദാതാക്കളുടെ സഹായത്തോടെ നടപ്പാക്കണം എന്ന് ബഹു. ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. തൊഴില്‍ പരിശീലന ദാതാക്കളുടെ ജില്ലാതല സമ്മിറ്റ് കൊട്ടാരക്കര ഹൈലാന്‍ഡ് ഹോട്ടലില്‍ ഉദ്ഘാടനം…

ചരമം; മാധവൻ (ആദർശ് ഭവൻ, വാച്ചീക്കോണം, കടയ്ക്കൽ)

വാച്ചീക്കോണം ആദർശ് ഭവനിൽ ശ്രീമാൻ മാധവൻ ഇന്ന് പുലർച്ചെ അന്തരിച്ചു. മൃതദേഹം പന്തളംമുക്കിലുള്ള മകൾ ഷാജയുടെ വസതിയിൽ. രാവിലെ 10 മണിക്ക് മൃതദേവം കല്ലറയുള്ള ശ്മശാനത്തിലേക്ക് കൊണ്ടു പോകും.ആദരാഞ്ജലികൾ വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/IHGbDcvFBSK11SoiIboCOF

കാറിൽ കഞ്ചാവ് കടത്തിയ യുവാക്കളെ ചടയമംഗലംഎക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തു.

ചടയമംഗലം : കാറിൽ കഞ്ചാവ് കടത്തിയ യുവാക്കളെ ചടയമംഗലംഎക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായികോട്ടുക്കൽ ആലുമുക്ക് ഭാഗത്തു 25/08/2024 രാത്രി നടത്തിയ വാഹന പരിശോധനയിലാണ് KL 23 U 2049 മാരുതി സ്വിഫ്റ്റ് വാഹനത്തിൽ രണ്ട് കിലോ…

ജിപിഎസ് പ്രവർത്തനരഹിതമായി; മരുഭൂമിയിൽ കുടുങ്ങിയ തെലങ്കാന സ്വദേശി മരിച്ചു

സൗദി അറേബിയയിലെ റബ് അൽ ഖാലി മരുഭൂമിയിൽ കുടുങ്ങിയ തെലങ്കാന സ്വദേശി നിർജലീകരണത്തെ തുടർന്ന് മരിച്ചു. തെലങ്കാനയിലെ കരീംന​ഗർ സ്വദേശിയായ മുഹമ്മദ് ഷെഹ്സാദ് ഖാൻ(27) ആണ് മരിച്ചത്. മൂന്ന് വർഷമായി സൗദി അറേബിയയിലെ ടെലി കമ്മ്യൂണിക്കേഷൻ കമ്പനിൽ ജോലി ചെയ്ത് വരികയയിരുന്നു.…

പ്രധാനമന്ത്രിയില്‍ നിന്ന് ആദരവ് ഏറ്റുവാങ്ങാന്‍അയല്‍ക്കൂട്ടാംഗങ്ങളായ സുധയും എല്‍സിയും മഹാരാഷ്ട്രയില്‍

കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളായ തൃശ്ശൂര്‍ ജില്ലയിലെ മാള കുഴൂര്‍ മാങ്ങാംകുഴി വീട്ടിലെ സുധ ദേവദാസും എറണാകുളം അങ്കമാലി തുറവൂര്‍ പാലികൂടത്ത് വീട്ടിലെ എല്‍സി ഔസേഫും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയില്‍ നിന്ന് നേരിട്ട് ആദരവ് ഏറ്റുവാങ്ങാന്‍ മഹാരാഷ്ട്രയില്‍. ഓഗസ്റ്റ് 25ന് മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍…

‘നോട്ടീസ് വാട്സാപ്പിലും വരും’; ഉത്തരവിട്ട് ഉപഭോക്തൃ കോടതി

നിയമ നടപടികളിൽനിന്ന്‌ ഒഴിവാകാൻ ബോധപൂർവം നോട്ടീസുകൾ കൈപ്പറ്റാത്ത എതിർകക്ഷികൾക്കെതിരെ പുതിയ നീക്കവുമായി ഉപഭോക്തൃ തർക്കപരിഹാര കോടതി. കൈപ്പറ്റാത്തവർക്ക് നോട്ടീസ് എത്തിക്കാൻ വാട്സാപ് അടക്കം സാധ്യമായ എല്ലാ ഇലക്ട്രോണിക് മാർഗങ്ങളും ഉപയോഗിക്കാമെന്ന് എറണാകുളം ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ഓൺലൈൻ വ്യാപാരസ്ഥാപനവുമായി നടത്തിയ ഇടപാടിൽ…

വയനാടിനായി കുടുംബശ്രീയുടെ “ഞങ്ങളുമുണ്ട്‌ കൂടെ’; കൊല്ലം ജില്ലയിൽ നിന്ന് നൽകിയത് 2.21 കോടി

വയനാട് ഒറ്റപ്പെടില്ല, ഞങ്ങളുമുണ്ട് കൂടെ എന്നുറക്കെ പ്രഖ്യാപിച്ച് കൊല്ലം ജില്ലയിലെ കുടുംബശ്രീ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 2.21 കോടി രൂപ. അയൽക്കൂട്ട അംഗങ്ങൾ, ജീവനക്കാർ, സഹ സംവിധാനങ്ങൾ എന്നിവരിൽനിന്ന് 2,21,56,982 രൂപയാണ് വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സമാഹരിച്ചത്. ഉരുൾപൊട്ടലിൽ സർവനാശം…

വിസയില്ലാതെ ശ്രീലങ്ക കാണാം; ഇന്ത്യയടക്കം 35 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇളവ്

ഇന്ത്യയടക്കം 35 രാജ്യങ്ങളിലെ പൗരന്മാർക്ക് വിസയില്ലാതെ രാജ്യം സന്ദർശിക്കാൻ അവസരമൊരുക്കി ശ്രീലങ്ക. ഈ വർഷം ഒക്ടോബർ ഒന്നുമുതൽ ആറുമാസത്തേക്കാണ് ഇളവ്. ശ്രീലങ്ക സന്ദർശിക്കുന്ന വിദേശ വിനോദ സഞ്ചാരികളിൽ 20 ശതമാനവും ഇന്ത്യക്കാരാണ്. ഇന്ത്യൻ സന്ദർശകരെ രാജ്യത്തേക്ക് കൂടുതലായി ആകർഷിക്കാൻ ശ്രീലങ്ക നേരത്തെ…