Month: August 2024

ഓൺലൈൻ പാസ്പോർട്ട് സേവനങ്ങൾ 5 ദിവസം തടസപ്പെടുമെന്ന് കേന്ദ്രം

ഓൺലൈൻ പാസ്പോർട്ട് സേവനങ്ങൾ അഞ്ച് ദിവസത്തേക്ക് തടസപ്പെടുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പാസ്പോർട്ടിനായി അപേക്ഷകൾ നൽകാനുള്ള പോർട്ടലിൽ നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് സേവനങ്ങൾ തടസപ്പെടുക. ഈ സമയത്ത് പുതിയ അപേക്ഷകൾ നൽകാനാവില്ല. നിലവിലുള്ളവ മറ്റൊരു ദിവസത്തേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ആഗസ്ത് 29 വ്യാഴാഴ്ച രാത്രി…

വയനാടിന് കൈത്താങ്ങ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തമിഴ്നാട് അധ്യാപക സംഘടനയുടെ എട്ടു ലക്ഷം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്നാട്ടിലെ അധ്യാപക സംഘടനയിൽ നിന്ന് സഹായഹസ്തം. മധുരൈ കാമരാജ് സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ അധ്യാപക സംഘടനയുടെ (എംയുടിഎ) ഭാരവാഹികൾ എട്ടുലക്ഷം രൂപയുടെ ചെക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിന് കൈമാറി. എംയുടിഎയുടെയും സർവ്വകലാശാലാ-കോളേജ് അധ്യാപകരുടെ…

B.Sc നഴ്സിംഗ് പഠനം ഒഴിവുള്ള സീറ്റിലേക്ക്  ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം പഠിക്കുവാൻ അപേക്ഷ ക്ഷണിക്കുന്നു.

തിരുവനന്തപുരം: കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc നഴ്സിംഗ് പഠനം ഒഴിവുള്ള സീറ്റിലേക്ക് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം പഠിക്കുവാൻ അപേക്ഷ ക്ഷണിക്കുന്നു. പ്രവേശന പരീക്ഷയോ മറ്റു മാനദണ്ഡങ്ങളോ കൂടാതെ ഒ. ബി. സി (OBC), ഒ.…

ചരമം; (പത്മാവതി (79),ലിജു മന്ദിരം, വാച്ചീക്കോണം)

വാച്ചിക്കോണം ലിജു മന്ദിരത്തിൽ പത്മാവതി(കുറ്റിക്കാട് കോട്ടയിൽ ഫൈനാൻസ് ബൈജുവിൻ്റെ മാതാവ്) അന്തരിച്ചു. സംസ്കാരം ഉച്ചയ്ക്ക് 1 മണിയ്ക്ക് വീട്ടു വളപ്പിൽ നടക്കും.ആദരാഞ്ജലികൾ.🌹🌹

വ്യവസായ വകുപ്പിന്റെ ഇ-കൊമേഴ്‌സ് പോർട്ടൽ കെഷോപ്പി

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ട് സംസ്ഥാന വ്യവസായ വകുപ്പ് ആരംഭിക്കുന്ന ഓണ്‍ലൈന്‍ ഇ-കൊമേഴ്‌സ് പോര്‍ട്ടല്‍ ആണ് കെഷോപ്പി കെല്‍ട്രോണിന്റെ സഹായത്തോടെ ബിപിടി (ബോര്‍ഡ് ഫോര്‍ പബ്‌ളിക് സെക്ടര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍) യുടെ മേല്‍നോട്ടത്തിലാണ് പോര്‍ട്ടല്‍ തയ്യാറാക്കിയത്.

കടയ്ക്കലിൽ ടിപ്പർ ലോറികയറി ബൈക്ക് യാത്രികൻ മരിച്ചു.

കടയ്ക്കലിൽ ടിപ്പർ ലോറികയറി ബൈക്ക് യാത്രികൻ മരിച്ചു.കല്ലുതേരി സ്വദേശി 50 വയസ്സുളള സക്കീർ ഹുസൈനാണ് മരിച്ചത്.രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം നടന്നത് സ്വന്തം റബ്ബർ തോട്ടത്തിൽ ടാപ്പിങ്ങിനായി പോകുന്നവഴി ദർപ്പാക്കാട് വച്ചായിരുന്നു അപകടം നടന്നത്. സക്കീർ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ സ്വകാര്യ…

തൃക്കണ്ണാപുരംസെന്റ് മിൽഡ്രഡ്സ് യു. പി. എസ്. ൽ അധ്യാപക രക്ഷാകർതൃ സമിതി വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു.

തൃക്കണ്ണാപുരം സെന്റ് മിൽഡ്രഡ്സ് യു.പി.എസിന്റെ 2024-25 അധ്യയന വർഷത്തെഅധ്യാപക രക്ഷാകർത്തൃ സമിതിയുടെ വാർഷിക പൊതുയോഗവുംപി.ടി.എ, എം. പി. ടി. എ. സമിതികളുടെ തെരഞ്ഞെടുപ്പും സംഘടിപ്പിക്കപ്പെട്ടു. ഇരുന്നൂറിൽപ്പരം രക്ഷകർത്താക്കൾ പങ്കെടുത്ത വാർഷിക പൊതുയോഗം കുമ്മിൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ മധു ഉദ്‌ഘാടനം…

എംഡിഎംഎ കടത്ത്‌: ഹൈദരാബാദിൽ മയക്കുമരുന്നു നിർമാണശാല; കണ്ടെത്തിയത്‌ കേരള പൊലീസ്‌

ഹൈദരാബാദിലെ മാരക മയക്കുമരുന്ന്‌ നിർമാണശാല കണ്ടെത്തി കേരള പൊലീസ്‌. എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ്‌ സിന്തറ്റിക്‌ മയക്കുമരുന്നു നിർമാണശാല കണ്ടെത്തിയത്‌. മയക്കുമരുന്ന്‌ നിർമാണശാല കണ്ടെത്തുന്നതും ഉടമ അറസ്റ്റിലാകുന്നതും രാജ്യത്ത്‌ ആദ്യമായാണ്. തൃശൂർ സിറ്റി പൊലീസിന്റേതാണ്‌ ചരിത്രനേട്ടം. രണ്ടരകിലോ എംഡിഎംഎയുമായ കണ്ണൂർ സ്വദേശിയെ…

കോട്ടുക്കലിൽ വൻ ചാരായ വേട്ട

ചടയമംഗലം റേഞ്ച് പരിധിയിൽപ്പെട്ട കോട്ടുക്കൽ ദേശത്ത് പുത്തൻ വിള വീട്ടിൽ ജിനു എന്നയാളെ വീട്ടിൽ വെച്ച് ചാരായം വാറ്റുന്നതിനിടയിൽ ചടയമംഗലം എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് AK യും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു.വീട്ടിൽ നിന്നും 5 ലിറ്റർ വാറ്റ് ചാരായവും 70…

വയനാടിനായി കടയ്ക്കൽ കുടുംബശ്രീ മൂന്നര ലക്ഷം കൈമാറി

കടയ്ക്കൽ : വയനാട് ദുരിതാശ്വാസ നിധിയിലേക്ക് കടയ്ക്കലിലെ കുടുംബശ്രീ സി ഡി എസി ൻ്റെ നേതൃത്വത്തിൽ മൂന്നര ലക്ഷം രൂപ നൽകി. ബിരിയാണി ചലഞ്ച് നടത്തിയും , അയൽക്കൂട്ടങ്ങളിൽ നിന്നും സംഭാവനകൾ സ്വീകരിച്ചുമാണ് തുക കണ്ടെത്തിയത്. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ…