![](https://dailyvoicekadakkal.com/wp-content/uploads/2024/08/DAILY-STRIP-6-1024x296.jpeg)
കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് അവസരം. നിലവില്‍ ഇറച്ചി കോഴി കര്‍ഷകരായവര്‍ക്കും പുതുതായി ഫാം ആരംഭിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം.
കോഴി കുഞ്ഞുങ്ങള്‍, മരുന്ന്, തീറ്റ എന്നിവ ഒരു രൂപ പോലും ഈടാക്കാതെ കര്‍ഷകര്‍ക്ക് നല്‍കി വളര്‍ച്ചെത്തിയ ഇറച്ചിക്കോഴികളെ കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി തന്നെ തിരികെയെടുത്ത് കേരള ചിക്കന്‍ വിപണനകേന്ദ്രങ്ങള്‍ വഴി വിറ്റഴിക്കുകയാണ് ചെയ്യുന്നത്. വളര്‍ത്തുകൂലിയിനത്തില്‍ കര്‍ഷകര്‍ക്ക് സ്ഥിരവരുമാനവും ലഭിക്കുന്നു. കമ്പനി ഫാം സൂപ്പര്‍വൈസര്‍മാരുടെ നേതൃത്വത്തില്‍ ഫാം പരിപാലനത്തിനുള്ള പരിശീലനവും ലഭിക്കും.
നിലവില്‍ 1000 മുതല്‍ 10000 വരെ കോഴികുഞ്ഞുങ്ങളെയാണ് ഫാമിന്റെ വിസ്തൃതി അനുസരിച്ച് വളര്‍ത്താന്‍ നല്‍കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ കുടുംബശ്രീ മുഖേന കേരള ചിക്കന്‍ പദ്ധതി നടപ്പിലാക്കി വരുന്നു. ഈ വര്‍ഷം ഒക്ടോബറോട് കൂടി പത്തനംതിട്ട ജില്ലയിലും പദ്ധതി ആരംഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് – 0471 3521089, 0471 3520945
![](https://dailyvoicekadakkal.com/wp-content/uploads/2024/08/WhatsApp-Image-2024-08-12-at-5.41.29-PM-787x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2024/08/WhatsApp-Image-2024-02-04-at-7.57.25-PM-4-799x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2024/08/DAILY-EMPLEM-11-816x1024.jpeg)