ചടയമംഗലം റേഞ്ച് പരിധിയിൽപ്പെട്ട കോട്ടുക്കൽ ദേശത്ത് പുത്തൻ വിള വീട്ടിൽ ജിനു എന്നയാളെ വീട്ടിൽ വെച്ച് ചാരായം വാറ്റുന്നതിനിടയിൽ ചടയമംഗലം എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് AK യും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു.വീട്ടിൽ നിന്നും 5 ലിറ്റർ വാറ്റ് ചാരായവും 70 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു . നിരവധി അബ്കാരി പോലീസ് കേസുകളിൽ പ്രതിയാണ് ജിനു
ഓണത്തോട് അനുബന്ധിച് കൊട്ടുക്കലും പരിസര പ്രദേശങ്ങളിലും വൻതോതിൽ ചാരായം വാറ്റി വിൽപ്പന നടത്തുന്നു എന്ന രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് കേസ് കണ്ടെടുക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി കോട്ടുക്കൽ ഭാഗത്തു നിന്നും രണ്ടു കേസുകളിലായി 3 കിലോ കഞ്ചാവും ഒരു ആഡംബര ബൈക്കും ഒരു സ്വിഫ്റ്റ് കാറും 3 പ്രതികളും ചടയമംഗലം റേഞ്ച് ഇൻസ്‌പെക്ടറും പാർട്ടിയും അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ എടുത്തിരുന്നു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് AN ഷാനവാസ് സിവിൽ എക്‌സൈസ് ആഫീസർ സബീർ,ഷൈജു, ബിൻസാഗർ, നന്ദു വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിജി എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
https://chat.whatsapp.com/IHGbDcvFBSK11SoiIboCOF