
മുണ്ടക്കൈ ഉരുൾപൊട്ടലിൽ സർവം നഷ്ടമായവരുടെ വായ്‌പകൾ എഴുതിത്തള്ളാൻ ബാങ്കുകൾ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വായ്പ എഴുതി തള്ളിയ കേരള ബാങ്കിന്റെ തീരുമാനം എല്ലാവരും മാതൃകയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാങ്കേഴ്‌സ് സമിതിയുടെ പ്രത്യേക യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.സാധാരണ ബാങ്കുകള്‍ സ്വീകരിക്കുന്ന കടത്തിന്റെ അവധി നീട്ടി കൊടുക്കലോ, പലിശയില്‍ ഇളവ് കൊടുക്കലോ ഒന്നും പരിഹാരമാകില്ല. ഇവിടെ വായ്പ എടുത്തവര്‍ പലരും ഇല്ലാതായി. ആ ഭൂമിയില്‍ ഇനി ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. ചെയ്യാന്‍ കഴിയുന്നത് ആ ഭൂമിയിലെ വായ്പ എഴുതി തള്ളുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

