ദുരന്തം മേഖലയിൽ വേറിട്ട സേവനം നൽകി മാതൃകയാവുകയാണ് കടയ്ക്കൽ സ്വദേശി അരുൺ എന്ന യുവാവും, തൃശൂർ സ്വദേശി ഷുക്കൂറും.ദുരന്തം നടന്ന് രണ്ടാം ദിവസം മുതൽ ഇവരുടെ സേവനം ചൂരൽ മലയിൽ ആരംഭിച്ചു. ടെക് ക്ലബ്ബും, റിപ്പോർട്ടർ ആർമിയും ചേർന്നാണ് ഇങ്ങനെ ഒരു സേവനം ആരംഭിച്ചത്.

റിപ്പോർട്ടർ ആർമി ടീം ചൂരൽ മലയിലേയ്ക്കുള്ള വാഹന പെർമിറ്റും മറ്റ് അനുമതിയും ലഭ്യമാക്കിയ ഉടൻ തന്നെ അരുൺ തന്റെ കടയിൽ നിന്നുള്ള മുഴുവൻ സാധനങ്ങളുമായി ചൂരൽ മലയിലേക്ക് യാത്ര തിരിക്കുകയായിരുന്നു, പോകും വഴി സുഹൃത്തായ ഷുക്കൂറിനെയും കൂടെ കൂട്ടി.തൃശ്ശൂരിൽ സ്ക്രീൻ ലാബ് എന്ന സ്ഥാപനത്തിന് ഉടമയാണ് എ എം ഷുക്കൂർ

15 വർഷത്തിലേറെയായി മൊബൈൽ ഫോൺ ചിപ്പ് ലെവൽ ജോലികളിൽ വൈദഗ്ധ്യമുള്ളവരാണ് ഇരുവരും ഇവർക്ക് ചൂരൽമലയിൽ കൺട്രോൾ റൂമിനോട് ചേർന്ന് സ്ഥലവും സൗകര്യങ്ങളും ചെയ്തു നൽകിയത് റിപ്പോർട്ടർ ടിവിയും റിപ്പോർട്ടർ ആർമിയുടെ ചീഫ് കോഡിനേറ്റർ ആയ സുധി നർക്കിലക്കാട്,ഹിലാൽ എന്നിവർ ആണ്.

പ്രത്യേകിച്ച് ദൗത്യ സംഘത്തിന് ഏറെ ആശ്വാസകരമായിരുന്നു ഈ സംരംഭം. രക്ഷാ ദൗത്യത്തിനിടെ നിരവധി പേരുടെ ഫോണുകൾ വെള്ളം കയറി തകരാറിലാകുമായിരുന്നു.ഡിസ്പ്ലേ അടക്കം ഏതു തകരാറും തികച്ചും സൗജന്യമായും, സമയ ബന്ധിതമായും പരിഹരിച്ചു നൽകുവാൻ ഇവർക്ക് കഴിഞ്ഞു.

കടയ്ക്കൽ മങ്കാട് ഓംകാരത്തിൽ അരുൺ വർഷങ്ങളായി കടയ്ക്കൽ ബസ്റ്റാന്റിൽ ടെക്ക്ഫോൺ (GSM) എന്ന സ്ഥാപനം നടത്തുന്നു.കേന്ദ്ര ഗവ: സർട്ടിഫിക്കറ്റോട് കൂടിയ സ്മാർട്ട്‌ ഫോൺ ട്രയിനിംഗ് കേന്ദ്രവും അരുൺ നടത്തിവരുന്നു. കടയ്ക്കൽ ടൗണിലെ ഒരു പൊതു പ്രവർത്തകൻ കൂടിയാണ് അരുൺ.വ്യാപാരി വ്യവസായി സമിതി കടയ്ക്കൽ യൂണിറ്റ് ഏരിയ ട്രേഷർ കൂടിയാണ്, കൂടാതെ ഷോപ്സ് യൂണിയൻ കടയ്ക്കൽ മേഖല സെക്രട്ടറിയാണ്. കഴിഞ്ഞ പ്രളയകാലത്തും സമാനമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ട് ഈ ചെറുപ്പക്കാരൻ.

error: Content is protected !!