
കടയ്ക്കൽ : വയനാട് ദുരിതാശ്വാസ നിധിയിലേക്ക് കടയ്ക്കലിലെ കുടുംബശ്രീ സി ഡി എസി ൻ്റെ നേതൃത്വത്തിൽ മൂന്നര ലക്ഷം രൂപ നൽകി. ബിരിയാണി ചലഞ്ച് നടത്തിയും , അയൽക്കൂട്ടങ്ങളിൽ നിന്നും സംഭാവനകൾ സ്വീകരിച്ചുമാണ് തുക കണ്ടെത്തിയത്. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ആർ. വിമൽ ചന്ദ്രൻ തുക ഏറ്റുവാങ്ങി .
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതികാ വിദ്യാധരൻ , ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം. മനോജ് കുമാർ,ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ. വേണു , വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വേണുകുമാരൻ നായർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മാധുരി
കുടുംബശ്രീ ചെയർപേഴ്സൺ രാജേശ്വരി.എ , വൈസ് ചെയർപേഴ്സൻ സി. ഇന്ദിരാഭായി , പഞ്ചായത്ത് അംഗങ്ങൾ , കുടുംബശ്രീ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു


