കർഷക ദിനത്തിൽ ഫലശ്രീ പദ്ധതിയുമായി കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി.ഭാവിയുടെ കരുത്തലിനായി ഒരു ലക്ഷം തൈകൾ എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പയിൻ ആരംഭിച്ചിട്ടുള്ളത്.വീട്ടുമുറ്റത്തും, പറമ്പിലും ഫലവൃക്ഷങ്ങൾ എന്ന ലക്ഷ്യത്തോടെ കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ഫലശ്രീ പദ്ധതിയ്ക്ക് കർഷക ദിനത്തിൽ തുടക്കം കുറിക്കുന്നു.

024 ഓഗസ്റ്റ് 17 വൈകുന്നേരം 4 മണിയ്ക്ക് സ്വാമിമുക്കിലെ KFPC ഓഫീസ് അങ്കണത്തിൽ നടക്കുന്ന ഉദ്ഘാടനവും, കർഷക ദിനാചാരണവും മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ കുമ്മിൾ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ മധു അധ്യക്ഷനാകും.

KFPC ചെയർമാൻ ജെ സി അനിൽ സ്വാഗതം പറയും. സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടർ ചിതറ എസ് മുരളീധരൻ നായർ ആദ്യ തൈ സ്വീകരിക്കും.ആദ്യ ഓർഡർ നൽകുന്നത് ഋഷികേശൻ നായർ പാവല്ലയാണ്.AGM നമ്പാർഡ് കൊല്ലം ജെ രാഖിമോൾ ആദ്യ ഓർഡർ സ്വീകരിക്കും.KFPC ഡയറക്ടർ നടയ്ക്കൽ ശശി, ചടയമംഗലം ADA ഇൻ ചാർജ് സുമി ഐ, കടയ്ക്കൽ കൃഷി ഓഫീസർ ശ്രീജിത്ത്‌ കുമാർ വി പി. കുമ്മിൾ കൃഷി ഓഫിസർ സതീഷ് കെ ആർ,ജി എസ് പ്രസൂൺ (CBBO കോർഡിനേറ്റർ ),KFPC ഡയറക്ടർമാരായ എസ് ജയപ്രകാശ്,

സി പി ജസിൻ,കെ കൃഷ്ണപിള്ള,കെ ജി വിജയകുമാർ,പി രാജേന്ദ്രൻ നായർ,കെ എം ഗോപാലകൃഷ്ണപിള്ള,വി ബാബു, കെ ഓമനക്കുട്ടൻ,എസ് വിജയകുമാരൻ നായർ, എസ് സുരേന്ദ്രൻ, മനോജ്‌ കുഞ്ഞപ്പൻ,വളവുപച്ച സന്തോഷ്‌,റജീന സിദ്ദിക്ക്,കടയ്ക്കൽ എസ് സി ബി ഡയരക്ടർ ആർ സജീവ് കുമാർ എന്നിവർ സംസാരിക്കും. മുന്ന മുഹമ്മദ്‌ സുഹൈൽ (CEO KFPC) നന്ദി പറയും.