
കടയ്ക്കലിൽ നിന്നും എറണാകുളത്തേക്ക് പുതുതായി സർവീസ് ആരംഭിക്കുന്ന ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു. നാളെ മുതൽ സർവ്വീസ് ആരംഭിയ്ക്കും.

ചടയമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ നടന്ന ചടങ്ങിൽ, ജനപ്രതിനിധികൾ, ബസ് ജീവനക്കാർ, യാത്രക്കാർ എന്നിവർ പങ്കെടുത്തു.
കടയ്ക്കലിൽ നിന്നും രാവിലെ 6. 30 ന് പുറപ്പെടുന്ന ബസ് കോട്ടപ്പുറം, വെള്ളാർവട്ടം,ചടയമംഗലം,ആയൂർ ഓയൂർ, കൊട്ടിയം, കൊല്ലം വഴിയാണ് എറണാകുളത്തേക്ക് സർവീസ് നടത്തുന്നത്. എറണാകുളത്തുനിന്നും പകൽ രണ്ടിന് തിരികെ യാത്ര തിരിക്കും



